ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം

0

ആ കാരണത്താല്‍ മനോഹരമായ ചിരി ഇനി നഷ്ടപ്പെടുത്തണ്ട. ഇതാ മഞ്ഞ പല്ലുകള്‍ പുറത്തുകാണിക്കാന്‍ മടിക്കുന്നവര്‍ക്കായി ഉഗ്രന്‍ ബ്യൂട്ടി ടിപ്പുകള്‍. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികളാണിവ

  • നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് പല്ലുകള്‍ തിളങ്ങാന്‍ സഹായിക്കും.
  • പഴത്തൊലി ഉപയോഗിച്ച്‌ പല്ല് വെളുപ്പിക്കാം. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ മാത്രം മതി.
  • ഒലീവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം പല്ലില്‍ തേക്കുന്നത് വളരെ നല്ലതാണ്. അഞ്ചു ദിവസത്തിനുള്ളില്‍ മാജിക് കാണാം.
  • പല്ലിനു മുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ കാരറ്റ് ചവയ്ക്കുന്നത് നല്ലതാണ്. അതുപോലെ പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും.
  • നല്ല പഴുത്ത സ്ട്രോബറി പല്ലിന് തിളക്കം കൂട്ടും. സ്ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകി കളയുക.
  • ചായ സ്ഥിരമായി കുടിക്കുന്നവരുടെ പല്ലില്‍ കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്. അതുപോലെ പുകയിലയും എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
You might also like

Leave A Reply

Your email address will not be published.