അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും.
അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ സമിതിയെ നിയമിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള ആരോഗ്യ വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും പൂരം നടത്തിപ്പില്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുക.മൂന്നംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ സംഘം ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തും.