ഓള്‍ട്ടോയുടെ 16 വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് സ്വിഫ്റ്റ്

0

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന പെരുമ മാരുതി സുസുക്കിഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്‌ബാക്കായ സ്വിഫ്റ്റിന്. വാര്‍ഷിക വില്‍പന കണക്കെടുപ്പില്‍ 16
വര്‍ഷമായി എന്‍ട്രി ലവല്‍ ഹാച്ച്‌ബാക്കായ ഓള്‍ട്ടോ തുടര്‍ന്നു വന്ന ആധിപത്യത്തിനാണ് ഇതോടെവിരാമമായത്.2020 – 21ല്‍ 1,72,671 യൂണിറ്റ് വില്‍പനയോടെയാണ് സ്വിഫ്റ്റ് ആദ്യ സ്ഥാനംസ്വന്തമാക്കിയത്. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുമൊക്കെ സൃഷ്ടിച്ച വെല്ലുവിളി മൂലം സ്വിഫ്റ്റ് വില്‍പനയില്‍ 2019-20നെ അപേക്ഷിച്ച്‌ എട്ടു ശതമാനത്തോളം ഇടിവു നേരിട്ടിട്ടുണ്ട്.മാരുതി സുസുക്കി ‘ഓള്‍ട്ടോ’യാവട്ടെ 2004-05 മുതല്‍ വാര്‍ഷിക വില്‍പ്പന കണക്കെടുപ്പില്‍ ഒന്നാംസ്ഥാനത്തു തുടരുകയാണ്; ‘മാരുതി 800’ കാറിനെ പിന്തള്ളി ആദ്യ സ്ഥാനത്തേക്കു മുന്നേറിയ
‘ഓള്‍ട്ടോ’യ്ക്ക് 2020-21ലെ വില്‍പ്പനയില്‍ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.2019-20നെ അപേക്ഷിച്ച്‌ 16.7% ഇടിവോടെ 1,58,992 ‘ഓള്‍ട്ടോ’യാണു കഴിഞ്ഞ സാമ്ബത്തിക വര്‍ഷംവിറ്റു പോയത്. 2004-05നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷിക വില്‍പ്പനയുമാണിത്. 2010-11ല്‍
3,46,840 യൂണിറ്റോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായി മാറിയ ചരിത്രവും’ഓള്‍ട്ടോ’യ്ക്ക് സ്വന്തമാണ്.പ്രതിമാസ കണക്കെടുപ്പിലും ‘ഓള്‍ട്ടോ’യെ പിന്തള്ളുന്ന ആദ്യ കാറായിരുന്നു ‘സ്വിഫ്റ്റ്’; 2012മേയില്‍ ‘സ്വിഫ്റ്റ്’ കൈവരിച്ച ഈ നേട്ടം പിന്നീട് മാരുതി സുസുക്കി ശ്രേണിയിലെ ‘ഡിസയറും’
‘ബലേനൊ’യും പലതവണ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാര്‍ഷിക കണക്കെടുപ്പില്‍ ‘ഓള്‍ട്ടോ’യെ കീഴടക്കാന്‍’സ്വിഫ്റ്റി’ന് എട്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നെന്നു മാത്രം.ഒരു ലീറ്റര്‍ എന്‍ജിനുള്ള ‘കെ 10’ പതിപ്പ് 2019ല്‍ പിന്‍വലിച്ചതും ഇതേ വിഭാഗത്തില്‍ മത്സരംശക്തമാക്കി മാരുതി സുസുക്കി തന്നെ ‘എസ് പ്രസൊ’ അവതരിപ്പിച്ചതുമൊക്കെയാണ് ‘ഓള്‍ട്ടോ’
വില്‍പ്പനയ്ക്കു തിരിച്ചടിയായത്. പോരെങ്കില്‍ പകിട്ടും പത്രാസുമില്ലാത്ത എന്‍ട്രി ലവല്‍ വിഭാഗത്തെ
കൈവിട്ട് ഉപയോക്താക്കള്‍ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പ്രീമിയം ഹാച്ച്‌ബാക്കുകളിലേക്കു ചേക്കേറുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണു വില്‍പ്പനയില്‍ ‘ഓള്‍ട്ടോ’ നേരിടുന്ന തുടര്‍ച്ചയായ ഇടിവ്.’കോവിഡ് 19′ പടരുകയും വരുമാനം ചുരുങ്ങുകയും ചെയ്തിട്ടും ഈ പ്രവണതയില്‍ മാറ്റമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ നിന്നു തന്നെയുള്ള മാരുതി സുസുക്കി
‘ബലേനൊ’യ്ക്കാണു 2020 – 21ലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം; 1,63,445 യൂണിറ്റായിരുന്നു കാറിന്റെ വില്‍പ്പന. കാലമേറെയായി വിപണിയിലുണ്ടായിട്ടും 1,60,330 യൂണിറ്റ് വില്‍പ്പനയോടെ
‘വാഗന്‍ ആര്‍’ മൂന്നാം സ്ഥാനവും ഉറപ്പാക്കി. പോരാത്തതിന് ആദ്യ മൂന്നു സ്ഥാനക്കാരില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞ ഏക കാറും ‘വാഗന്‍ ആര്‍’ തന്നെ.ഡീസല്‍ പതിപ്പ് പിന്‍വലിക്കാനുള്ള മാരുതി സുസുക്കി ഇന്ത്യയുടെ തീരുമാനം തിരിച്ചടി സൃഷ്ടിച്ചതോടെ’സ്വിഫ്റ്റി’ന്റെ സെഡാന്‍ രൂപമായ ‘ഡിസയര്‍’ വില്‍പ്പന കണക്കെടുപ്പില്‍ അഞ്ചാമതായി. മുമ്ബ്
‘ഓള്‍ട്ടോ’യ്ക്കു വരെ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ‘ഡിസയര്‍’ 2019 – 20നെ അപേക്ഷിച്ച്‌ 28%ഇടിവോടെ 1,28,251 യൂണിറ്റ് വില്‍പ്പനയാണു കൈവരിച്ചത്. 2019 – 20ലെ വില്‍പ്പനയിലും ‘ഡിസയറി’ന് 29.4% ഇടിവു നേരിട്ടിരുന്നു.ലോക്ക്ഡൗണിനു മുമ്ബ് സമഗ്രമായ പരിഷ്കാരത്തോടെ വില്‍പ്പനയ്ക്കെത്തിയ ഹ്യുണ്ടേയ് ‘ക്രേറ്റ’, ഇതാദ്യമായി ‘ടോപ് 10’ പട്ടികയില്‍ ഇടംനേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 46.25% വളര്‍ച്ചയും 1,20,035 യൂണിറ്റ് വില്‍പ്പനയുമായാണു ‘ക്രേറ്റ’ മാരുതി സുസുക്കി ഇതര മോഡലുകളിലെ ആദ്യ സ്ഥാനം
സ്വന്തമാക്കിയത്.

You might also like

Leave A Reply

Your email address will not be published.