എ യൂസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി ലുലുഗ്രൂപ്പ്

0

കൊച്ചി: മുന്‍കരുതല്‍ എന്ന നിലയിലാണ് എം എ യുസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയതെന്ന് ലുലുഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്ബതു മണിയോടെയാണ് സംഭവം.ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എം യൂസഫലി, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു പൈലറ്റുമാര്‍, മറ്റു രണ്ടു യാത്രക്കാര്‍ എന്നിങ്ങനെയാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.യൂസഫലിയുടെ കൊച്ചിയിലെ വീട്ടില്‍ നിന്നും നെട്ടൂരിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനാണ് യുസഫലിയും ഭാര്യയും ഹെലികോപ്ടറില്‍ പോയത്.യാത്രാമധ്യേ പെട്ടന്ന് കാലവസ്ഥ മോശമാകുകയും ശക്തമായ മഴയും ആരംഭിച്ചതോടെ പരിചയസമ്ബന്നനായ പൈലറ്റ് യാത്രക്കാരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷിതമായ സ്ഥലത്ത് അടിയന്തര ലാന്റിംഗിന് തീരുമാനിക്കുകയായിരുന്നു.യുസഫലിയും ഭാര്യയും അടക്കം എല്ലാവരും സുരക്ഷിതരാണെന്നും ആവശ്യമായ ചികില്‍സ ലഭ്യമാക്കിയെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.