‘എന്റെ ആദ്യത്തെ തെലുങ്ക് ചിത്രം ഇന്ന് തുടങ്ങും’; സന്തോഷം പങ്കുവെച്ച്‌ നസ്രിയ

0

താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കമാകും. നസ്രിയ തന്നെയാണ് ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.

‘ഇന്ന് എന്റെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ആദ്യ ദിവസം എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ആന്റെ സുന്ദരാനികി പ്രയപ്പെട്ടതായിരിക്കും’.- എന്നാണ് ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. നാനിയുടെ 28-ാം ചിത്രം കൂടിയാണിത്. മൈത്രി മൂവി മെക്കേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.instagram.com/p/CN1GaFNJ_v9/?utm_source=ig_embed

ഫഹദ് ഫാസിലും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിലേക്ക് ഫഹദിനെ സ്വാ​ഗതം ചെയ്തുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ വിഡിയോ പുറത്തിറക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.