2016 ല്‍ ബിജെപി ജയിച്ച ഏക സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

നേമത്തും ബിജെപി ജയിക്കില്ലെന്ന് പിണറായി കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞത്. “കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട്‌ തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട്‌ ക്ളോസ് ചെയ്യും,” പിണറായി പറഞ്ഞു. ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നും പിണറായി ആത്മവിശ്വാസത്തോടെ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് പിണറായി ആവര്‍ത്തിച്ചു. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പിണറായി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ശരിയായ നടപടിയല്ലെന്നും സാധാരണ നടക്കാറുള്ള ജനസംഖ്യാ കണക്കെടുപ്പ് മാത്രമാണ് കേരളത്തില്‍ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു. ‘കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ടില്ല’ എന്ന കേന്ദ്രമന്ത്രിയുടെ വാദം തെറ്റാണെന്ന് പിണറായി പറഞ്ഞു. ആക്രമണത്തെ വെള്ളപൂശാനാണ് കേന്ദ്രമന്ത്രി നോക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണം നടന്നു. നാട്ടിലെ മതമെെത്രി തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു.എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം വലിയ ആവേശമാണ് കാണുന്നത്. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലും ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഉജ്ജ്വല വിജയം എല്‍ഡിഎഫ് ഇത്തവണ സ്വന്തമാക്കും. ഇടത് ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.