പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരംടി.എസ്.സുരേഷ് ബാബുവിന്

0

പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരംടി.എസ്.സുരേഷ് ബാബുവിന് തിരു- നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ 94ാം ജൻമദിനത്തോടനുബന്ധിച്ചുള്ള പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സമർപ്പിക്കും. ബാലു കിരിയത്ത് ജൂറി ചെയർമാനും , വഞ്ചിയൂർ പ്രവീൺ കുമാർ , പനച്ചമൂട് ഷാജഹാൻ എന്നിവർ മെമ്പർമാരുമായ കമ്മിറ്റിയാണ് പുരസ്ക്കാരം തീരുമാനിച്ചത്. 10001 രൂപയും , ഫലകവും, പ്രശസ്തിപത്രവുമാണ് നൽകുക. പ്രേം നസീറിന്റെ ജൻമദിനമായ ഏപ്രിൽ 7 ന് വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി പുരസ്ക്കാരം സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. 94 മൺചിരാതുകൾ പ്രമുഖർ അന്നേ ദിവസം കത്തിക്കും. നസീറിന്റെ ഗാനങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് അതിനോടൊപ്പം ഗാനങ്ങൾ ആലപ്പി ക്കുന്ന ആലപ്പുഴ സംസ്കൃതിയുടെ ഒ.ജി.സുരേഷ് നയിക്കുന്ന ഹൃദയഗീതങ്ങളും ഉണ്ടാകും. പ്രേംനസീർസുഹ്ർസമിതി എന്ന നാമധേയത്തിൽ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ജാതി-മത വർണ-വർഗ വിവേചനമില്ലാതെ സിനിമാലോകം ഉള്ളടത്തോളം കാലം മറക്കാൻ കഴിയാത്ത നിത്യവസന്തം നസീറിന്റെ പേരിലുള്ള പേരുള്ള പുരസ്കാരം മാധ്യമരംഗത്തും അതുപോലെ നിരവധി മേഖലകളിൽ മികവ് തെളിയിച്ച വർക്കും പുരസ്കാരം നൽകി ആ തിരിക്കാറുണ്ട് ഇപ്രാവശ്യം

You might also like

Leave A Reply

Your email address will not be published.