താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.പുതിയ തമിഴ് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ശ്രീശാന്ത് ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. നേരത്തെ താരം സ്വന്തം യൂടൂബ് ചാനലിനും തുടക്കമിട്ടിരുന്നു. ‘ ശ്രീശാന്ത് ഫോര്‍ യു ദി ലാസ്്റ്റ് സാമുറായി’ എന്നാണ് ചാനലിന്റെ പേര്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ വലിയ പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിജയ് ഹസാരെയില്‍ പ്രതീക്ഷയ്ക്കൊത്ത് പ്രകടനം നടത്തി.ടൂര്‍ണമെന്റിലെ ആദ്യ മത്സരം ഒഡിഷയ്‌ക്കെതിരെ, പ്രതീക്ഷിച്ചത് പോലെ ആദ്യ ഓവര്‍ എറിയാന്‍ നായകന്‍ സച്ചിന്‍ ബേബി ശ്രീയെ വിളിച്ചു.സമയക്കുറവ് മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒരു ബൗളര്‍ക്ക് 8 ഓവര്‍ മാത്രമെ എറിയാന്‍ അനുവാദമുണ്ടായിരുന്നുള്ളു. 5.13 ഇക്കണോമിയില്‍ 41 റണ്‍ വിട്ടുനല്‍കി ശ്രീ 2 വിക്കറ്റുകള്‍ സ്വന്തമാക്കി.രണ്ടാം മത്സരത്തില്‍ 9.4 ഓവര്‍ എറിഞ്ഞ താരം 5 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പക്ഷേ ഇക്കണോമി റേറ്റ് 6ന് മുകളിലായിരുന്നുവെന്നത് അഞ്ച് വിക്കറ്റിന്റെ മാറ്റ് കുറച്ചു. കൂടാതെ ശ്രീക്ക് ലഭിച്ച അവസാന നാല് വിക്കറ്റുകള്‍ വാലറ്റത്തിന്റേതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.റെയില്‍വേസിനെതിരായ മത്സരത്തില്‍ ഈ പരാതി മാറി. വാലറ്റത്തിന് പകരം ഓപ്പണര്‍മാര്‍ ശ്രീക്ക് മുന്നില്‍ കീഴടങ്ങി. പക്ഷേ ഇക്കണോമി റേറ്റ് 6.80ലേക്ക് ഉയരുകയാണ് ചെയ്തത്.കര്‍ണാടയ്‌ക്കെതിരെ കേരളം തോറ്റ മത്സരത്തില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയത് ശ്രീശാന്തായിരുന്നു. ജലജ് സക്‌സേനയും ശ്രീയുമൊഴികെ എല്ലാവരും 6ന് മുകളില്‍ റണ്‍ വഴങ്ങി. ശ്രീശാന്തിന്റെ ഇക്കണോമി റേറ്റ് 5.00 ആയിരുന്നു.