ആക്രമിക്കാന്‍ വരുന്ന പുലിയെ തന്ത്രപരമായി തോല്‍പ്പിക്കാനറിയുന്നവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിക്കുകയാണ് നന്ദന്‍ എന്ന മൈസൂരുകാരന്‍ കുട്ടി

0

കണ്ണടച്ച്‌ തുറക്കുംമുമ്ബെ പുള്ളിപ്പുലി ചാടി നന്ദന്റെ മേലേക്ക് വീണു. തോളിലും കഴുത്തിലും കടിച്ചു കുടഞ്ഞു. പകച്ചുപോയ നന്ദന്‍ മരണം തൊട്ടുമുന്നില്‍ കണ്ടു. ആ നിമിഷം നന്ദന്റെ ധൈര്യം ഉണര്‍ന്നു. പുലിയുടെ കണ്ണിലേക്ക് തന്റെ തള്ളവിരല്‍ കുത്തിയിറക്കി. വേദനകൊണ്ട് പുളഞ്ഞ പുലി കഴുത്തിലെ കടി വിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.’ മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ടി ഗ്രാമത്തിലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സിനിമാ സ്റ്റൈലില്‍ ഉള്ള ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പുലിയെ തുരത്തിയ നന്ദന്‍ ഇപ്പോള്‍ നാട്ടില്‍ സൂപ്പര്‍ഹീറോയാണ്. അത്ര സാഹസികത ആ നാടിന്റെ ചരിത്രത്തില്‍ പോലും ഉണ്ടായിട്ടില്ലത്രേകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ അച്ഛന്‍ രവിക്കൊപ്പം കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദന്‍.
അച്ഛന്‍ രവിയും ഒപ്പമുണ്ടായിരുന്നു. കാലികള്‍ക്ക് പുല്ല് നല്‍കവേ വൈക്കോല്‍ കൂനയില്‍ ഒളിച്ചിരുന്ന പുലി, നന്ദന്റെ മേല്‍ ചാടിവീഴുകയായിരുന്നു. തോളിലും കഴുത്തിലും കടിച്ചു. തൊട്ടടുത്തുതന്നെ നന്ദന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. പുലിയുടെ ആക്രമണത്തില്‍ ആദ്യം ഒന്നുപകച്ചുപോയെങ്കിലും സമനില വീണ്ടെടുത്ത നന്ദന്‍ പുലിയുടെ കണ്ണില്‍ തന്റെ തള്ളവിരല്‍ ശക്തിയായി കുത്തിയിറക്കി. ഇതിന്റെ വേദനയില്‍ പുലി പിടിവിട്ട് ഓടി രക്ഷപെട്ടു. അയല്‍ക്കാരും ബന്ധുക്കളുമെത്തി നന്ദന്റെ ആശുപത്രിയിലെത്തിച്ചു.ഇപ്പോള്‍ നാട്ടുകാരുടെ സൂപ്പര്‍ ഹീറോ നന്ദനാണ് വെറും നന്ദനല്ല പുലി നന്ദന്‍

You might also like

Leave A Reply

Your email address will not be published.