പരിപാടികളില്‍ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

0

മാസ്​കിന്​ വിലക്കുണ്ടെന്നത്​ വ്യാജ പ്രചാരണം മാത്രമാണെന്ന്​ പിണറായി പറഞ്ഞു. വിദ്യാര്‍ഥിയോട്​ ക്ഷുഭിതനായെന്ന വാര്‍ത്തയെന്നും ശരിയല്ലെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കി.മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്​ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു.അതേസമയം, വെള്ളിമാടുകുന്ന്​ ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട്​ കറുത്ത മാസ്​ക്​ മാറ്റാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടത്​ വിവാദമായിട്ടുണ്ട്​.

You might also like

Leave A Reply

Your email address will not be published.