പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നു മുതല്‍ ക്ലാസുകള്‍ തുടങ്ങിയത്. ഒരു ബെഞ്ചില്‍ ഒരാള്‍ എന്ന ക്രമത്തില്‍ ഒരു ക്ലാസില്‍ പരമാവധി പന്ത്രണ്ട് കുട്ടികളാണ് ഒരു ക്ലാസിലുള്ളത്. വൈകിയാണെങ്കിലും സ്‌കൂളുകളിലെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികള്‍.പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ തുറന്നത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലവും നിര്‍ബന്ധമാക്കിയിരുന്നു. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരുന്നു കുട്ടികളെ പ്രവേശിപ്പിച്ചത്. രക്ഷിതാക്കളുടെ സമ്മതപത്രവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ബെഞ്ചില്‍ ഒരാള്‍ എന്ന ക്രമത്തില്‍ പരമാവധി 12 കുട്ടികള്‍ മാത്രമാണ് ഒരു ക്ലാസിലുള്ളത്. ഏഴു മാസം നീണ്ട ഓണ്‍ലൈന്‍ പഠനത്തിനുശേഷം സ്‌കൂളിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍.സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി എത്താന്‍് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയ നിവാരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം.ഒരു ദിവസം മൂന്നു മണിക്കൂര്‍ പഠനം എന്ന രീതിയിലാണ് ക്രമീകരണം. ഏതൊക്കെ പാഠഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.