‘ദി പ്രീസ്റ്റ്’ ടീസര്‍ പങ്കുവെച്ച്‌ സത്യന്‍ അന്തിക്കാട്

0

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആകാംക്ഷയും പുതുമയും ഉണര്‍ത്തുന്ന ടീസര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തിയേറ്റില്‍ തന്നെ ചിത്രം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച പ്രീസ്റ്റിന്റെ ഷൂട്ടിങ് പിന്നീട് കോവിഡ് ലോക്ക്ഡൗണ്‍ മൂലം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ച്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയ മികവിലൂടെയും ഉറച്ച നിലപാടിലൂടെയും കറയില്ലാത്ത സൗഹൃദത്തിലൂടെയും മമ്മൂട്ടി എന്നും അതിശയിപ്പിക്കാറുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്.
ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു.
ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു.

You might also like

Leave A Reply

Your email address will not be published.