ഹൈദരാബാദ്: തെലുങ്കാനയിലെ കോമരംഭീരം അസീഫാബാദ് ജില്ലയിലാണ് സംഭവം .കഴിഞ്ഞ നവംബറിലാണ് മൂന്ന് ആഴ്ചയ്ക്കിടെ യുവാവും യുവതിയും കടുവക്ക് ഭക്ഷണമായത് .വീണ്ടും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ആദിവാസികളാണ്. ബുധനാഴ്ച പുലര്‍ച്ച മുതല്‍ ദാഹെഗാവ് ബ്ലോക്കിലെ രാംപുര്‍ വനമേഖലയില്‍ കടുവയെ കണ്ടതായി ആദിവാസികള്‍ വനംവകുപ്പില്‍ അറിയിച്ചു. പ്രണാഹിത നദിതീരത്തുള്ള കമ്മരഗാവ് ഗ്രാമത്തിന് സമീപത്ത് വച്ച് കടുവ കന്നുകാലികളെ ആക്രമിച്ചതായും അവര്‍ വെളിപ്പെടുത്തി .അതെ സമയം കടുവയുടെ കാല്പാദം നിരീക്ഷിച്ച വനംവകുപ്പ് നവംബറില്‍ രണ്ട് പേരെ കൊന്ന കടുവയാണിതെന്ന് തിരിച്ചറിഞ്ഞു. കാടുകള്‍ക്ക് സമീപമുള്ള എല്ലാ കുഗ്രാമങ്ങളിലെയും ആദിവാസികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു .