കവിയും സിനിമാഗാന രചയിതാവുമായിരുന്ന അനില്‍ പനച്ചൂരാ​െന്‍റ നിര്യാണത്തില്‍ ഫ്രന്‍റ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ കലാസാഹിത്യവേദി അനുശോചിച്ചു

0

മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന നിരവധി കവിതകളിലൂടെയും അനശ്വര ഗാനങ്ങളിലൂടെയും കലാ ആസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് പി. ഭാസ്കരന്‍ സ്മാരക സുവര്‍ണ മുദ്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തി​െന്‍റ നിര്യാണം കലാ, സാഹിത്യ മേഖലയില്‍ വലിയ നഷ്​ടമാണെന്നും സംഘടന അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

മനാമ: എസ്.എന്‍.സി.എസ് ബഹ്‌റൈന്‍ അനുശോചിച്ചു. എസ്.എന്‍.സി.എസ് ആസ്ഥാനത്ത് നടന്ന അനുശോചനയോഗത്തില്‍ ചെയര്‍മാന്‍ ജയകുമാര്‍, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മനാമ: ബഹ്‌റൈന്‍ ‘നേരും; നെറിയും’ അനുശോചിച്ചു. മലയാള സിനിമ ഗാനശാഖയിലും കാവ്യരംഗത്തും പകരംവെക്കാന്‍ പറ്റാത്ത സാന്നിധ്യമായിരുന്നു അനില്‍ പനച്ചൂരാ​​േന്‍റത്​. മുഹമ്മദ് ചിന്നാട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.