മുസ്ലീം മതത്തില്‍പ്പെട്ട ഒരു വ്യക്തിയെ എന്തിനാണ് വിവാഹം ചെയ്തതെന്ന ആരാധകന്റെ കമന്റിന് കിടിലന്‍ മറുപടി നല്‍കി നടി പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു ആരാധകന്‍ ചോദ്യവുമായെത്തിയത്.കമന്റ് ശ്രദ്ധപ്പെട്ടയുടന്‍ പ്രിയാമണി മറുപടി നല്‍കുകയായിരുന്നു. ‘രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. എന്തിനാണ് മുസ്ലീം മതത്തില്‍ പെട്ട ഒരാളെ വിവാഹം ചെയ്തത്?’ എന്നായിരുന്നു കമന്റ്. താന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണ് എന്നാണ് ചോദ്യത്തിന് നടി നല്‍കിയിരിക്കുന്ന മറുപടി.നടിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.ഇങ്ങനെയുള്ള ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് തക്കമറുപടി നല്‍കണമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. 2017ലായിരുന്നു ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും വിവാഹിതരായത്.