മാലിന്യ സംസ്ക്കരണത്തിനായി പുതുവഴി തേടുകയാണ് മഹാരാഷ്ട്രയിലെ കല്യാണ്‍ ഡോംബിവ്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍

0

അഞ്ചു കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ ഫുഡ് കൂപ്പണ്‍ നല്‍കുന്ന പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നീക്കംചെയ്യുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതിയെന്ന കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.5 കിലോ മാലിന്യങ്ങള്‍ നല്‍കുന്ന ആളുകള്‍ക്ക് ഭക്ഷണ കൂപ്പണുകള്‍ നല്‍കുന്ന പദ്ധതി നഗരസഭ അവതരിപ്പിച്ചു. കെഡിഎംസിയുടെ സീറോ മാലിന്യ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് മഹാരാഷ്ട്രയിലെ നാഗരിക മാലിന്യ നിര്‍മാര്‍ജന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.’നിരവധി വര്‍ഷങ്ങളായി നഗരം മാലിന്യ ഭീഷണി നേരിടുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്,’ അദ്ദേഹം പറഞ്ഞു.’ഏറ്റവും പുതിയ സംരംഭത്തിന്റെ ഭാഗമായി, അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. അഞ്ചു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു ശേഖരണ കേന്ദ്രത്തില്‍ നല്‍കിയാല്‍, അവര്‍ക്ക് 30 രൂപ വിലമതിക്കുന്ന ‘പോളി-ഭാജി’ക്കുള്ള (ചപ്പാട്ടി-പച്ചക്കറികള്‍) കൂപ്പണ്‍ ലഭിക്കും, അദ്ദേഹം പറഞ്ഞു.മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ കെഡിഎംസി പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നഗരത്തില്‍ ദിവസവും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും മാലിന്യ സംസ്കരണത്തിനായി അധികൃതര്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കല്യാണ്‍-ഡോംബിവ്‌ലിയെ മാലിന്യ മുക്ത നഗരമാക്കി രാജ്യത്താകമാനം മാതൃകയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.