ആറ്​ മാസത്തിന്​ ശേഷം ഇതാദ്യമായി ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഒരു ദിവസം മരിച്ചവരുടെ എണ്ണം 300ല്‍ താ​ഴെയെത്തി

0

251 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 22,273 പേര്‍ക്ക്​ പുതുതായി രോഗം ബാധിച്ചു.1,01,69,118 പേര്‍ക്കാണ്​ ഇതുവരെ ഇന്ത്യയില്‍ കോവിഡ്​ ബാധിച്ചത്​. 1,47,343 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചു. 97,40,108 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 95.78 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. മരണനിരക്ക്​ 1.45 ശതമാനത്തിലും തുടരുന്നു.അതേസമയം, കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലുള്ളവരുടെ എണ്ണം ഇപ്പോഴും മൂന്ന്​ ലക്ഷത്തില്‍ താഴെ തുടരുകയാണ്​. 2,81,667 പേരാണ്​ രോഗം ബാധിച്ച്‌​ നിലവില്‍ ചികില്‍സയിലുള്ളത്​. ഡിസംബര്‍ 19നാണ്​ ഇന്ത്യയിലെ കോവിഡ്​ രോഗികളുടെ എണ്ണം ഒരു കോടി കടന്നത്​.

You might also like

Leave A Reply

Your email address will not be published.