ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും.ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഏറെ നാളായ പല പ്രതിസന്ധികളില്‍ പെട്ട ചിത്രം കഴിഞ്ഞ മാസം ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.വെങ്കട്ട് പ്രഭു തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോഡിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക.