ഓണ്‍ലൈന്‍ ജോലി തട്ടിപ്പുകള്‍ സൂക്ഷിക്കുക

0

കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരെ ചൂഷണം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാണ്. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ കെണിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ സാധിക്കും.ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ മുന്നോട്ടുവച്ച്‌ അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാര്‍ജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായി കാണുന്ന തട്ടിപ്പ് രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.