ചെന്നൈയിലടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതോടെ സംസ്ഥനത്തുടനീളം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈയിലെ മൈലാപൂരില്‍ മാത്രം 178 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഗ്രേറ്റര്‍ ചെന്നൈ കോര്പറേഷന് ഹെല്പ് ലൈന്‍ നമ്ബറുകള്‍ ആരംഭിച്ചു.
ചെന്നൈയുടെ സമീപ ജില്ലകളായ തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്ങല്‍പട്ട് എന്നിവിടങ്ങളില്‍ അടുത്ത മണിക്കൂറുകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
You might also like