കേരള രാഷ്ട്രീയത്തിലെ വിലയ ചുവട് മാറ്റത്തിന് കോട്ടയം സാക്ഷിയായി. മലോയര, കുടിയേറ്റ കര്‍ഷകരുെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എം ഇനി സി പി എം നയിക്കുന്ന എല്‍ ഡി എപ് ചേരിയില്‍

0

കോട്ടയം ഏറെ നാളെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ആ നിര്‍ണായക രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. പാര്‍ട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇതിനായി താന്‍ രാജ്യസഭ എം പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍ നിന്ന് യു ഡി എഫ് പുറത്താക്കിയത്. ആത്മാഭിമാനം അടിയറവെച്ച്‌ മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി പറഞ്ഞു. എം എല്‍ എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല.പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് പറഞ്ഞു.
രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍ ഡി എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒമ്ബത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം പി, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എം എല്‍ എമാരാണ് ജോസ് കെമാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.തുടര്‍ന്ന്പിതാവ് കെ എം മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

You might also like

Leave A Reply

Your email address will not be published.