ഐ.പി.എല്ലില്‍ സഞ്​ജുവിന്​ ‘സെഞ്ച്വറി’

0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 മത്സരങ്ങള്‍ തികച്ച്‌​ സഞ്​ജു സാംസണ്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്​ജുവിന്​ സ്വന്തം.ഞായറാഴ്​ച നടന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ്​ സഞ്​ജുവിന്​ നേട്ടം സ്വന്തമായത്​. രാജസ്ഥാന്‍ റോയല്‍സ്​ വിജയിച്ച മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചും 26 റണ്‍സുമായിരുന്നു സഞ്​ജുവി​െന്‍റ സംഭാവന.2013 ഏപ്രില്‍ 14ന്​ കിങ്​സ്​ ഇലവന്‍ പഞ്ചാബിനെതിരെ സവായ്​ മാന്‍സിങ്​ സ്​റ്റേഡിയത്തിലായിരുന്നു സഞ്​ജുവി​െന്‍റ ഐ.പി.എല്‍ അരങ്ങേറ്റം. 100 മത്സരങ്ങളില്‍ നിന്നായി 27.71 ശരാശരിയില്‍ 2411 റണ്‍സ്​ 25കാരന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്​. രണ്ട്​ സെഞ്ച്വറികളും 12 അര്‍ധസെഞ്ച്വറികളും കുറിച്ച ബാറ്റില്‍ നിന്ന്​ 180 ബൗണ്ടറികളും 105 സിക്​സറുകളും പിറന്നു​.2012ല്‍ കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ്​ ടീമിനൊപ്പം ചേര്‍ന്ന സഞ്​ജുവിന്​ ഒരുമത്സരം പോലും കളിക്കാനായിരുന്നില്ല. തുടര്‍ന്ന്​ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്​ജു 2016-17 സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായും ബാറ്റേന്തി. രാഹുല്‍ ദ്രാവിഡായിരുന്നു ഇരുടീമുകളിലും സഞ്​ജുവി​െന്‍റ മാര്‍ഗദര്‍ശി. റോയല്‍സിലേക്ക്​ മടങ്ങിയെത്തിയ സഞ്​ജു നിലവില്‍ ടീമി​െന്‍റ അവിഭാജ്യഘടകമാണ്​.

അതേ സമയം ടീം ഇന്ത്യക്കായി വെറും നാല്​ ട്വന്‍റി 20 മത്സരങ്ങളില്‍ മാത്രമാണ്​ സഞ്​ജുവിന്​ കളിക്കാനായിട്ടുള്ളത്​.

You might also like

Leave A Reply

Your email address will not be published.