പ്രവാസി ഭാരതീയ ദിനം രജത ജൂബിലി: സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
പ്രവാസി ഭാരതീയ ദിനം രജത ജൂബിലി: സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
തിരു. ഭാരത പ്രവാസികളുടെ സേവനങ്ങളെ അംഗീകരിക്കുവാനും ത്യാഗസന്നദ്ധമായ സേവനങ്ങളെ നിതാന്തമായി സ്മരിക്കുന്നതിനു ഭാരത സർക്കാർ 2003 ൽ നടപ്പിലാക്കിയ പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷം ജനുവരി 9 മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ച് നടത്തുന്നു.
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ രൂപം നൽകിയ ജനകീയ
കമ്മിറ്റിയെ തിരഞ്ഞെടുത്ത്.
മുൻ ഗോവ ഗവർണ്ണർ അഡ്വ: പി.എസ്.ശ്രീധരൻ പിള്ള, മുൻ രാജ്യസഭാഡെപ്യൂട്ടി ചെയർമാൻ പ്രൊഫ: പി.ജെ. കുര്യൻ ( മുഖ്യ രക്ഷായ രക്ഷാധികാരികൾ ) അഡ്വ: വി. ജോയ് എം.എൽ.എ,ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, മുൻമന്ത്രിമാരായ
സി.ദിവാകരൻ, എം.എം ഹസൻ, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ, ഗോകുലം ഗോപാലൻ, ബി.എൽ.എം. ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ എന്നിവർ രക്ഷാധികാരികൾ, മുൻ പ്രവാസി കാര്യമന്ത്രി കെ.സി.ജോസഫ് ചെയർമാൻ, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് ജനറൽ കൺവീനർ, ശശി ആർ നായർ പ്രോഗ്രാം കൺ ട്രോളർ, അഡ്വ. കെ.പി.ജയചന്ദ്രൻ ലീഗൽ അഡ്വൈസർ, പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ഗീതാ ജോർജ് എന്നിവർയു.എസ്.എ,ഡോ. സിറിയക് മേപ്രയിൽ യുകെ, ഡോ. അബ്ദുള്ള ഹസൻ കുവൈറ്റ്, ഡോ. മനോഫർ ഇബ്രാഹിംയുഎഇ, ബിന്ദു വിശ്വനാഥൻ സൗദി, ബിസ്മില്ലാ ഖാൻ ഒമാൻ, ഡോ. ബിനുകുമാർ ഖത്തർ എന്നിവർ ഗ്ലോബൽ കോ – ഓർഡിനേറ്റർമാർ തുടങ്ങി 51 പേരടങ്ങിയ പ്രവർത്തക സമിതിയെ ഫൊക്കാന ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരഞ്ഞെടുത്ത് . ജനുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഘോഷയാത്ര, പ്രവാസികളുടെ മക്കൾക്കായി മയൂരി നാട്യ നടന മോഹിനിയാട്ടം നൃത്ത മത്സരം, ലഹരി ഉപയോഗ- വിപണനത്തിനെതിരെയുള്ള തു ഫാൻ സന്ദേശം പ്രചരിപ്പിക്കുന്നതിന് റാലിയും പ്രതിജ്ഞയെടുക്കലും പ്രവാസി സാഹിത്യ മത്സരം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ദേശീയ സെമിനാർ, പ്രവാസി ഭാരതീയ കേരള രജത ജൂബിലി പുരസ്ക്കാര വിതരണം, മികവാർന്ന കലാപരിപാടികൾ എന്നിവ ആഘോ ഷ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ജനറൽ കൺവീനർ ഡോ.എസ്. അഹമ്മദ് അറിയിച്ചു.
