സ്‌കാറ്റ് ജഡ്ജ്, റഫറി, കോച്ച് സെമിനാർ സമാപിച്ചു; സർക്കാർതല കരാട്ടെ മത്സരങ്ങൾ ഇനി ഇവർ നിയന്ത്രിക്കും

സ്‌കാറ്റ് ജഡ്ജ്, റഫറി, കോച്ച് സെമിനാർ സമാപിച്ചു; സർക്കാർതല കരാട്ടെ മത്സരങ്ങൾ ഇനി ഇവർ നിയന്ത്രിക്കും

0

തിരുവനന്തപുരം: കരാട്ടെ രംഗത്ത് വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) പുതിയ നിയമങ്ങളുടെ പിൻബലത്തോടെ ആധികാരികമായ കാൽവെയ്പുകളുമായി മുന്നേറുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) സംഘടിപ്പിച്ച റഫറി സെമിനാറും കട്ട (KATA) / കുമിതെ (KUMITE) / കോച്ച് അക്രഡിറ്റേഷൻ പരീക്ഷകളും വിജയകരമായി സമാപിച്ചു. ഒക്ടോബർ 25 ഞായറാഴ്ച നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.

​കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് സ്‌കാറ്റ് (SKAT). മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും തിരുവനന്തപുരം ജില്ലയിലെ സ്കൂൾ ഗെയിംസ് കരാട്ടെ മത്സരങ്ങളും സർക്കാർതല മത്സരങ്ങളും നിയന്ത്രിക്കുന്നത് SKAT-ന്റെ കീഴിലുള്ള ഈ സെമിനാറിൽ പങ്കെടുത്ത് വിജയിക്കുന്ന ജഡ്ജ് – റഫറിമാരായിരിക്കും.

​യോഗ്യരായ (Qualified) ജഡ്ജ് റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ വിജയപരാജയങ്ങളിൽ മുൻപ് കേട്ടിരുന്ന പരാതികൾ ഇപ്പോൾ ഏറെ കുറവാണ് എന്ന് ജനറൽ സെക്രട്ടറി വി. സമ്പത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. SKAT-ന്റെ കീഴിൽ അഫിലിയേഷനുള്ള കരാട്ടെ ക്ലബ്ബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ഈ സെമിനാറിലും പരീക്ഷയിലും പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നത്.

​നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം SKAT പ്രസിഡന്റ് ആർ. സുരാജ് നിർവഹിച്ചു. SKAT ജനറൽ സെക്രട്ടറിയും കേരള കരാട്ടെ അസോസിയേഷൻ റഫറി കമ്മീഷൻ അംഗവുമായ വി. സമ്പത്ത് സെമിനാറിന് നേതൃത്വം നൽകി.

​എക്സിക്യൂട്ടീവ് അംഗങ്ങളായ സെൻസായി രാധാകൃഷ്ണൻ, സുരേഷ് കുമാർ, ജ്യോതിനാഥ്, സുധീർ, റഫറി കമ്മീഷൻ അംഗങ്ങളായ അഖിൽ, റജികുമാർ, ജ്യോതിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ‘മലയാള ജനത ന്യൂസ്’ മീഡിയയ്ക്ക് വേണ്ടി കൺവീനർ അബ്ദുൽ റഹുമാൻ പള്ളിത്തെരുവ് വാർത്താ കവറേജ് നിർവഹിച്ചു.

മീഡിയ കൺവീനർ!
*Cont. 9946892647, 7907587051, 8075234913

You might also like
Leave A Reply

Your email address will not be published.