ഡോ. അമാനുല്ല വടക്കാങ്ങരയുടെ ‘വിജയമന്ത്രങ്ങള്‍’ പന്ത്രണ്ടാം ഭാഗം സമ്മാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ 'വിജയമന്ത്രങ്ങള്‍' പന്ത്രണ്ടാം ഭാഗം സമ്മാനിച്ചു

0

മലപ്പുറം: വിവിധ ഭാഷകളിലായി 104 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക കൃതി വിജയമന്ത്രങ്ങള്‍ പന്ത്രണ്ടാം ഭാഗം മലപ്പുറത്ത് സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം വിശിഷ്ട വ്യക്തികള്‍ക്കും സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ക്കും സമ്മാനിച്ചത്.

കോവിഡ് കാലത്ത് ആരംഭിച്ച വിജയമന്ത്രങ്ങള്‍ എന്ന പ്രചോദനയാത്രയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും ഏറെ സന്തോഷം പകരുന്നതാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. കാലത്തിനും ദേശത്തിനും അതിരുകളില്ലാതെ വായനക്കാരിലേക്ക് എത്തുന്ന ഈ പരമ്പര വലിയ സ്വീകാര്യതയോടെ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിന്റെ പതിമൂന്നാം ഭാഗം നവംബര്‍ 4ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 45-ാമത് പതിപ്പില്‍ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കേരള മദ്യനിരോധന സമിതി വൈസ് പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാട്, ടു മിനിറ്റ് ടേക്ക് ചാനല്‍ കാര്യദര്‍ശി രഘുരാമന്‍ ഭട്ടതിരിപ്പാട്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിഹാബുദ്ദീന്‍ കോഡൂര്‍, സി.ജി. ഭാരവാഹികളായ ജമാലുദ്ദീന്‍, മുജീബ് റഹ്‌മാന്‍, ബി.എന്‍.ഐ. ഇന്‍സ്പയര്‍ പ്രസിഡന്റ് നജ്മല്‍ ഇബ്രാഹീം, മുന്‍ പ്രസിഡന്റ് ജൗഹറലി തങ്കയത്തില്‍, വൈസ് പ്രസിഡന്റ് അമീന്‍ ഹസന്‍, ഇ.എഫ്.എസ്. ലോജിസ്റ്റിക്‌സ് എം.ഡി. ബഷീര്‍ അഹമ്മദ്, പി.ടി. സലാം, മാധ്യമപ്രവര്‍ത്തകന്‍ ഷമീര്‍ രാമപുരം, അബ്ദുല്‍ മജീദ് കക്കേങ്ങല്‍, മുസ്തഫ തങ്ങള്‍, ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് ചെറുവല്ലൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.ടി. നിലമ്പൂര്‍, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ്, കലാകാരന്‍ ശ്രീജു അങ്ങാടിപ്പുറം, ഡോ. മുബീന്‍ നദ്വി, റെസ്റ്റ് ഹൗസ് റസ്റ്റോറന്റ് ആന്‍ഡ് കാറ്ററേഴ്‌സ് മാനേജര്‍ ഷരീഫ് വി.വി., മാക്‌സ് ഇവന്റ്‌സ് മാനേജര്‍ മന്‍സൂര്‍, മ്യൂച്വല്‍ ഫണ്ട് കണ്‍സള്‍ട്ടന്റ് മാത്യു ജോണ്‍, അബ്ദുല്‍ നാസര്‍ പള്ളിക്കണ്ടി, കോഴിക്കോട് തുടങ്ങിയവര്‍ പുസ്തകം ഏറ്റുവാങ്ങി.

പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ജീവിതപാഠങ്ങളും പ്രചോദനാത്മകമായ കഥകളും ലളിതമായ വിവരണങ്ങളുമാണ് വിജയമന്ത്രങ്ങളെ ജനകീയമാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ദൈനംദിന ജീവിതത്തില്‍ ആത്മവിശ്വാസവും പ്രതീക്ഷയും പോസിറ്റീവ് ചിന്താഗതിയും വളര്‍ത്താന്‍ സഹായിക്കുന്ന ഉള്ളടക്കമാണ് ഈ പരമ്പരയുടെ പ്രധാന സവിശേഷതയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്.എം. വഴി എല്ലാ ദിവസവും രാവിലെ പ്രക്ഷേപണം ചെയ്യുന്ന വിജയമന്ത്രങ്ങള്‍ ശ്രോതാക്കളുടെ പ്രിയപ്പെട്ട പ്രചോദന പരിപാടികളിലൊന്നാണ്. കാലിക്കറ്റ് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകപരമ്പര പ്രസിദ്ധീകരിക്കുന്നത്. പുസ്തകങ്ങളിലൂടെയും റേഡിയോ പരിപാടിയിലൂടെയും പ്രചോദനത്തിന്റെ സന്ദേശം കൂടുതല്‍ വായനക്കാരിലേക്കും ശ്രോതാക്കളിലേക്കും എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

You might also like
Leave A Reply

Your email address will not be published.