ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

 

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കും എംവിആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ഐടി ജീവനക്കാര്‍ക്കിടയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തായിരുന്നു ക്യാമ്പ്.മികച്ച പ്രതികരണമാണ് ഐടി ജീവനക്കാരില്‍ നിന്നും രക്തദാന ക്യാമ്പില്‍ ഉണ്ടായാരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 113 ബാഗ് രക്തം ശേഖരിക്കാന്‍ സാധിച്ചു.
എംവിആര്‍ ക്യാന്‍സര്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ നിന്നുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്ന് രക്തദാനത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മികച്ച സഹകരണമാണ് ഉണ്ടായിരുന്നത്.സമൂഹനന്മയെ കരുതിയുള്ള ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സൈബർപാർക്ക് അധികൃതർ സന്തോഷം അറിയിച്ചു.
You might also like
Leave A Reply

Your email address will not be published.