ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു.

ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു.

0

തിരുവനന്തപുരം: തിരുവനന്തപുരം: കേരള സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ വെള്ളാർ വാർഡിൽ പൂർത്തിയാക്കിയതിൻ്റെ വാർഡ് തല “മാലിന്യ മുക്ത വെള്ളാർ ” പ്രഖ്യാപനത്തിൻ്റെ ഭാഗമായി ഇനി ഞാൻ ഒഴുകട്ടെ എന്ന സന്ദേശം ഉയർത്തി പനത്തുറയിൽ ജലയാത്രയും, ജല നടത്തവും സംഘടിപ്പിച്ചു.മാലിന്യ മുക്തർ പ്രഖ്യാപനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ലം ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ദിബിൻ ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, തിരുവല്ലം സോണൽ എച്ച് ഐ ഷാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ആരോഗ്യവകുപ്പ് എച്ച് ഐ രാജകുമാർ ,
ഡോക്ടർ: വാഴമുട്ടം ചന്ദ്രബാബു, ഡി.ജയകുമാർ , ഷറഫുദ്ദീൻ ഹാജി, വെള്ളാർ സാബു, പനത്തുറ പ്രശാന്തൻ, വാഴമുട്ടം രാധാകൃഷ്ണൻ, രശ്മി മനോജ് , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപ, എ ഡി എസ് ഷീല , ആർ ശശിധരൻ, ആർ. ഹേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.യോഗ അവസാനം മാലിന്യ മുക്ത പ്രതിഞ്ജ എടുത്തു.

You might also like
Leave A Reply

Your email address will not be published.