കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം നടന്നു.
കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം നടന്നു.
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം നടന്നു. റിലീഫ് കമ്മിറ്റി ചെയർമാൻ നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എം പി കെ മുരളിധരൻ ഉൽഘാടനം ചെയ്തു.ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രോപൊലിത്ത റിലീഫിന്റെ വിതരണം നിർവഹിച്ചു.
കരമന മുസ്ലിം ജമാഅത് ചീഫ് ഇമാം അമീനുദ്ധീൻ ബാഖവി മുഖ്യ അതിഥി ആയിരുന്നു. കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ, മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ, അഹമ്മദ് ബാഖവി, കേരള മുസ്ലിം ജമാഅത് കൗൺസിൽ യുത്ത് വിംഗ് ഭാരവാഹി ബീമാപള്ളി സക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് കൗൺസിൽ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ കരമന ചടങ്ങിന് നന്ദി പറഞ്ഞു.