എന്റെ നാട് ചാരിറ്റി റംസാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
എന്റെ നാട് ചാരിറ്റി റംസാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
പുണ്യങ്ങളുടെ പൂക്കാലമായ ഈ റംസാൻ കാലത്ത് പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ഇഫ്താർ കിറ്റിന്റെ വിതരണം എന്റെ നാട് ചാരിറ്റി അംഗം തിരുവല്ലം ഉദയൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രിസ് ശോഭകുമാരി ആർ എൽ, പി ടീ എ പ്രസിഡന്റ് എം ദൗലത് ഷാ, എം പി ടീ എ വൈസ് പ്രസിഡന്റ് ആസിയ, എന്റെ നാട് ചാരിറ്റി അംഗങ്ങളായ ഫൈസൽ അഞ്ചാംകല്ല്, ഷാഹുൽ പാറവിള, ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. ഇഫ്താർ കിറ്റ് വിതരണത്തോടൊപ്പം അസ്‌ലം വള്ളക്കടവിന്റെ നേതൃത്വത്തിൽ മാജിക് അവതരണവും നടന്നു.