ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും 30 പരം വേൾഡ് റെക്കോർഡുകളും കരസ്ഥമാക്കിയ Dr പ്രശാന്ത് ചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
തിരുവനന്തപുരം കരമന സ്വദേശിയായ Dr പ്രശാന്ത് ചന്ദ്രൻ കേൾവി ശക്തിയും സംസാരശേഷിയും കാഴ്ച ശക്തിയും ഇല്ലാത്ത ഭിന്നശേഷിക്കാരൻ ആണ്. ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും 30 പരം വേൾഡ് റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 10 കോടി വർഷത്തെ കലണ്ടർ മനപ്പാഠമാക്കി അതിൽ പ്രാവണ്യം നേടിയിട്ടുള്ള വ്യക്തിയാണ് Dr പ്രശാന്ത് ചന്ദ്രൻ.
പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച തുകയിൽ ഒരു ചെറിയ തുക വയനാട് ദുരന്തത്തിൽപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നൽകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് അതുവരെ കിട്ടിയ വിളക്കും മറ്റു പുരസ്കാരങ്ങളും വിറ്റു കിട്ടിയ തുകയും നൽകിയിട്ടുണ്ട്. സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്രയും ഈ ചടങ്ങിൽ പങ്കെടുത്തു