കാരുണ്യ സൗജന്യ സംഭാര വിതരണം

0

അതി കഠിനമായ വേനൽ ചൂടിൽ യാത്രക്കാരായ പൊതുജനം ദാഹജലത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടേറ്റ് പ്രതിരോധിക്കാൻ കഴിയാതെ ജനം കുഴഞ്ഞ് വീഴുന്ന മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 3.5.2024 രാവിലെ 11 മണി മുതൽ തമ്പാനൂർ ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ സംഭാര വിതരണം നടത്തി കൊണ്ടിരിക്കുന്നു ദിവസവും ആയിരത്തിലധികം പേർ ഈ സേവന പ്രവർത്തനത്തെ പ്രയോജനപ്പെടുത്തുന്നു.പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അധ്യക്ഷതയിൽ ഉദ്ഘാടന
അഡ്വ. എ എം കെ നൗഫൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സാമൂഹിക പ്രവർത്തകരായ റോബർട്ട് സാം, നൂറുൽ ഹസ്സൻ, ചാല മുജീബ്, സൈഫുദ്ദീൻ അമ്പലത്തറ, പീപ്പിൾസ് പീരു മുഹമ്മദ്, മാഹിൻ സാഹിബ്, എന്നിവർ പങ്കെടുത്തു ചൂട് മാറുന്നതുവരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്

 

You might also like
Leave A Reply

Your email address will not be published.