നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്സണ്‍ വീണ്ടും വിവാഹിതയാവുന്നു

0

ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ്‌വെസ്റ്റവിക് ആണ് വരൻ.

സ്വിറ്റ്സർലൻഡിലെ ആല്‍പ്സ് പർവതനിരകളില്‍ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വെെറലാണ്.ആല്‍പ്സ് പർവതനിരയില്‍ വെച്ച്‌ എഡ്‌വെസ്റ്റവിക് എമിയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടുണ്ട്. 2023ല്‍ എമി ജാക്സണും എഡ്‌വെസ്റ്റവിക്കും പ്രണയം തുറന്നു സമ്മതിച്ചിരുന്നു. എമി ജാക്സന്റെ രണ്ടാം വിവാഹമാണിത്. ഹോട്ടല്‍ വ്യവസായി ജോർജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭർത്താവ്. 2015 ല്‍ ആയിരുന്നു വിവാഹം.ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവർ വേർപിരിഞ്ഞു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. 2010ല്‍ റിലീസ് ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് പ്രവേശിച്ചത്. ഏക് ദീവാന ഥാ എന്ന ചിത്രത്തിലൂടെ 2012 ല്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

You might also like

Leave A Reply

Your email address will not be published.