12 സംവിധായകർ ചേർന്ന് തിരി തെളിയിച്ച ആപ്പിൾ ട്രീ സിനിമാസ്

0

ആപ്പിൾ ട്രീ സിനിമാസ് എന്ന പേരിൽ മലയാളത്തിൽ പുതിയ സിനിമ പ്രൊഡക്ഷൻ ഹൗസ് രൂപംകൊണ്ടു.സംവിധായാകരായ
ബാലുകിരിയത്ത്, സുരേഷ് ഉണ്ണിത്താൻ,
ജി. എസ്. വിജയൻ,തുളസീദാസ്,
വയലാർ മാധവൻകുട്ടി,
വേണു ബി. നായർ,പ്രമോദ് പയ്യന്നൂർ,വേണു നായർ, സജിൻലാൽ,താജ് ബഷീർ, സുധൻരാജ്,
ഡോ. രാജാവാര്യർ എന്നിവർ ചേർന്ന് തിരി തെളിയിച്ച് തുടക്കംകുറിച്ചു.
ഗായകരായ
രവിശങ്കർ,മണക്കാട് ഗോപൻ, രഞ്ജിനി സുധീരൻ , നടൻ മാഹീൻ ബെക്കർ, ഡോ.എ. എം. ഫയാസ്,
എസ്. സുനിൽകുമാർ,
ബാബു വെളുപ്പായ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സുരേന്ദ്രൻ വലിയപറമ്പിൽ, സജിൻലാൽ, എസ്. സുനിൽകുമാർ, അഡ്വ. ബിന്ദു, സജു വിനായക് , രാധാകൃഷ്ണൻ എന്നിവരാണ് പ്രൊഡക്ഷൻ ഹൗസിന്റെ അണിയറക്കാർ.
ആദ്യ സംരഭം സജിൻലാൽ സംവിധാനം ചെയ്യുന്ന ‘നോവൽ ഭാഗ്യലക്ഷ്മി രേവതിവർമ്മ’ എന്ന ചിത്രമാണ്.

ബാബു വെളുപ്പായ ആണ്
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.മലയാളിത്തമുള്ള ഗാനങ്ങളാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനങ്ങൾക്ക് മണക്കാല ഗോപാലകൃഷ്ണൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, ശേത്വ മോഹൻ, രാജലക്ഷ്മി എന്നിവരാണ് ഗായകർ.പിആർഒ : റഹിം പനവൂർ, പി. ശിവപ്രസാദ്.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.