തൊഴിൽ തേടുന്ന വിദ്യാസമ്പന്നരായ യുവതി യുവാക്കളെ കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി

0

തൊഴിൽ തേടുന്ന വിദ്യാസമ്പന്നരായ യുവതി യുവാക്കളെ .കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കും സർവീസ് സെന്ററിൽ തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾക്കുമായി ടെക്നിക്കൽ സെമിനാറും, CRM പ്രോഗ്രാമും സെപ്റ്റംബർ 29 വെള്ളിയാഴ്ച 2.30 മണിക്ക് കവടിയാർ ടി ടി സി ജംഗ്ഷനിൽ നന്ദൻ കോട് റോഡിലുള്ള ഹോട്ടൽ ഇoപീരിയൽ കിച്ചണിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത മോട്ടിവേറ്ററും, TMC ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും നാഷണൽ കോളേജ് ലെക്ചറുമായ ഡോക്ടർ മുഹമ്മദ് ഫാസിലും , TM C മാർക്കറ്റിംഗ് ഹെഡ് ഡോക്ടർ ജസീം ഖാനും ക്ലാസ്സ് നയിക്കുന്നു. എംഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രോഗ്രാം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ K.ആൻസലൻ ഉദ്ഘാടനം ചെയ്യുന്നു. സിനിമാതാരം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. മുഖ്യാതിഥിയായി മുൻ ഡി.ജി.പി. ശ്രീ.എ.ഹേമചന്ദ്രൻ IPS പങ്കെടുക്കും. പ്രശസ്ത വ്യക്തിത്വങ്ങൾ സംബോധന ചെയ്ത് സംസാരിക്കും. പഠിക്കുന്ന കുട്ടികൾക്കും തൊഴിൽ അനുഷ്ഠിക്കുന്നവർക്കും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെ കുറിച്ചും പരിശീലനം നൽകുന്നു .കുട്ടികൾക്ക് മറ്റൊരു മികച്ച അനുഭവ പാഠങ്ങൾ പകർന്നു നൽകുന്ന കരിയർ ഡെവലപ്മെൻറ് പ്രോഗ്രാം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു സ്നേഹപൂർവ്വം ജമീൽ യൂസഫ് എം.ഡി.

You might also like

Leave A Reply

Your email address will not be published.