മാനുഷിക മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്ന സക്കാത്ത് അഥവാ ദാനധർമ്മം അത് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അറിയുക

0

സകാത്ത് കൊടുക്കേണ്ട ഇനങ്ങൾ

1: സ്വർണ്ണം
2: വെള്ളി
3: ആട്
4: മാട്
5: ഒട്ടകം
6: ധാന്യം
7: കാരക്ക
8: മുന്തിരി

ഈ 8 ഇനങ്ങളിലും നിർബന്ധമാകും

8 തരം ആളുകളിലുമാണ്

ആളുകൾ

1: വഴി യാത്രക്കാർ
2: ഫകീർ
3: മിസ്കീൻ
4: കടം കൊണ്ട് വലഞ്ഞവർ
5: സ്വതന്ത്ര പത്രം എഴുതപ്പെട്ട അടിമ
6: സക്കാത്തിന്റെ പണിക്കാർ
7: പുതു മുസ്ലിം
8: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി

സകാത്ത് കണക്ക് എത്തിയ എല്ലാ മുസ്ലിമിന്റെ മേലിലും നിർബന്ധമാകും.മുക്കല്ലഫ്‌ ആയിട്ടില്ലെങ്കിലും ശരി

സ്വർണ്ണം

സ്വർണ്ണത്തിന്റെ نصاب അഥവാ സക്കാത്ത് നിർബന്ധമാകുന്ന കണക്ക് 20 مثقال ആണ് ഒരു വർഷം പൂർത്തിയായാൽ 20 مثقال എന്നുപറഞ്ഞാൽ 85 ഗ്രാം അഥവാ 10.5 പവൻ
1 പവൻ 8000 മില്ലിഗ്രാം
1000. Mlg= 1 ഗ്രാം
400.mlg= 1. പണത്തൂക്കം
20. പണത്തൂക്കം=1. പവൻ
25.mlg= 1 മീശത്തൂക്കം

 1. മീശത്തൂക്കം 1 പവൻ
 2. മീശത്തൂക്കം 1. Grm
  85 ഗ്രാമിന്റെ നാൽപതിൽ ഒന്നാണ് സ്വർണ്ണത്തിന് സകാത്ത് കൊടുക്കേണ്ടത് അഥവാ 2 ഗ്രാമം 125 മില്ലിഗ്രാം
  ആഭരണത്തിന് സക്കാത്ത് നിർബന്ധമില്ല. അമിതമായ ആഭരണമാണെങ്കിൽ അതിന്റെ സകാത്ത് മുഴുവനുള്ളതിനും കൊടുക്കണം. വെള്ളി

കണക്ക്= 200 ദിർഹം
10 ദിർഹം 7 മിസ്കാൽ
200 ദിർഹം 595 ഗ്രാം
140 മിസ്കാൽ 200 ദിർഹം
എങ്കിൽ ഇതിന്റെ നാൽപതിൽ ഒന്നു കൊടുക്കണം 595 ഗ്രാമിന്റെ നാൽപതിൽ 1. 14 ഗ്രാമം 875 മില്ലി ഗ്രാമം കൊടുക്കണം.

 കച്ചവടം

എന്ത് കൊടുത്താണ് കച്ചവട സാധനം വാങ്ങിയത് അത് പരിഗണിച്ചാണ് സക്കാത്ത് കൊടുക്കേണ്ടത്. അഥവാ വെള്ളിയോ ഇന്ത്യൻ കറൻസിയോ ആണെങ്കിൽ ഒരു വർഷം പൂർത്തിയാവുമ്പോൾ സാധനം ഒരുമിച്ചു കൂടിയാൽ 200 ദിർഹമിന്റെ കണക്ക് ഉണ്ടെങ്കിൽ അതിന്റെ 40/1 കൊടുക്കണം.

ധാന്യം. പഴ വർഗ്ഗങ്ങൾ

തൊലികളഞ്ഞ് ഉപയോഗിക്കുന്നതാണെ ങ്കിൽ 5 അവുസക്കും തൊലിക്കുള്ളിൽ സൂക്ഷിക്കുന്നത് അതിന്റെ ഇരട്ടിയും എത്തിയാൽ ആണ് സകാത്ത് നിർബന്ധമാവുക
5: വസക് – 300 صاع
1 صاع 4 مد
1 مد – 800 ml
5: വസക്‌ – 960 ലിറ്റർ തൊലി കളഞ്ഞാൽ= 960 ലിറ്റർ
തൊലി കളയാത്തത്‌ 1920 ലിറ്റർ -960×2
10/1 കൊടുക്കൽ നിർബന്ധമാണ് ചിലവ് ഉണ്ടെങ്കിൽ 20/1 കൊടുക്കണം.

ആട് മാട് ഒട്ടകം

ഒട്ടകത്തിന്റെ സകാത്ത് 5 ഒട്ടകം ഉണ്ടെങ്കിൽ ഒരു വയസ്സുള്ള നെയ്യാട് അല്ലെങ്കിൽ 2 വയസ്സുള്ള കോലാട്. ഒട്ടകം പെണ്ണാണെങ്കിലു ആണാട് മതിയാകും. 10 ഒട്ടകത്തിന് 2 ആട് 15 ഒട്ടകത്തിന് 3ആട് 20 മുതൽ 24 വരെ 4 ആടും 25 മുതൽ 36 വരെ ഒട്ടകം ഉണ്ടെങ്കിൽ ഒരു വയസ്സുള്ള ഒട്ടകം ഒട്ടകത്തിന്റെ പേര് بنت مخاض എന്നാണ് 36 മുതൽ 46 വരെ ഒട്ടകം ഉണ്ടെങ്കിൽ 2 വയസ്സുള്ള ഒട്ടകം കൊടുക്കണം 46 മുതൽ 61 വരെ ഒട്ടകം ഉണ്ടെങ്കിൽ മൂന്ന് വയസ്സുള്ള ഒട്ടകം കൊടുക്കണം 61 ഒട്ടകം ഉണ്ടെങ്കിൽ 4 വയസ്സുള്ള ഒട്ടകം ഈ ഒട്ടകം പല്ല് കൊഴിഞ്ഞ് പോയത് ആവണം 76 ഒട്ടകം ഉണ്ടെങ്കിൽ 2 بنت لبون കൊടുക്കണം 91 ഒട്ടകം ഉണ്ടെങ്കിൽ 2 حبة ആയ ഒട്ടകം കൊടുക്കണം 121 ഒട്ടകം ഉണ്ടെങ്കിൽ 3 بنت لبون കൊടുക്കണം 121 ന്‌ ശേഷം എല്ലാ 40 ഒട്ടകത്തിലും 1بنت لبون കൊടുക്കണം എല്ലാ 50 ഒട്ടകത്തിലും ഒരു حقة കൊടുക്കണം.

       മാട്

30 മുതൽ 39 അടക്കം പശുവുണ്ടെങ്കിൽ ഒരു വയസ്സുള്ള تبيع(ഉമ്മാനെ പിന്തുടർന്ന് ജീവിക്കുന്ന കാലമാണിത് അതുകാരണമാണ് ഈ പേരു വരാനുള്ള കാരണം) കൊടുക്കണം 40 മുതൽ 59 അടക്കം പശുവുണ്ടെങ്കിൽ രണ്ടുവയസ്സുള്ള مسنة(ഈ പേര് വരാനുള്ള കാരണം പല്ല് പൂർത്തിയായി വന്നതിനാണ്) കൊടുക്കണം 60 ന് ശേഷം എല്ലാ 30 തിലും ഒരു مسنة കൊടുക്കണം എല്ലാ 40 തിലും ഒരു مسنة കൊടുക്കണം.

     ആട്

40 മുതൽ 120 അടക്കം വരെ ഒരു ആട് 121 മുതൽ 200 അടക്കം 2 ആട്
201 മുതൽ 399 അടക്കം 3 ആട്
400 ൽ 4 ആട്
പിന്നെ ഓരോ 100 ലും ഓരോ ആട് ഒരു വയസ്സുള്ള നെയ്യാട് അല്ലെങ്കിൽ 2 വയസ്സുള്ള കോലാട് കൊടുക്കണം.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51