40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം!
- മനസ്സ് ഉടനെ അംഗീകരിക്കില്ല’! എന്നാലും സത്യമാണത്.!
- നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.!
- പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും പോകുന്നില്ല.!
- അതിനാൽ ലുബ്ധനാവാതിരിക്കുക.!
- ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുക. സന്തോഷവാനായി ഇരിക്കേണ്ടപ്പോൾ സന്തോഷവാനായിരിക്കുക.!
- അധികം ചിന്തിക്കാതെ, നിങ്ങളാൽ കഴിയുന്ന ദാനധർമ്മങ്ങൾ ചെയ്യുക!
- ഒന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കുക. നിങ്ങൾ വിഷമിക്കുന്നതിനാൽ എന്തെങ്കിലും നിർത്താൻ കഴിയുമോ? വരാനുള്ളത് വന്നേ തീരൂ.!
- നാം മരിച്ചതിനു ശേഷം, നമ്മുടെ
- സ്വത്തുക്കൾക്ക് എന്ത് സംഭവിക്കുമെന്ന് വിഷമിക്കേണ്ടതില്ല. ആ അവസ്ഥയിൽ, മറ്റുള്ളവരുടെ പ്രശംസകളോ വിമർശനങ്ങളോ നമ്മൾ അറിയാൻ പോകുന്നില്ല.!
- നിങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയതെല്ലാം നിങ്ങളുടെ ജീവിതത്തോടൊപ്പം അവസാനിക്കും.!
- നിങ്ങളോട് ചോദിക്കാതെ തന്നെ അവ വീതിക്കപ്പെടും.!
- നിങ്ങളുടെ കുട്ടികളെ ഓർത്ത് വിഷമിക്കേണ്ടതില്ല. അവരുടെ ജീവിതം അവരുടെ വിധിപോലെ വരും.!
- നിങ്ങൾക്ക് അതിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല.!
- സമ്പാദിക്കാനുള്ള അത്യാഗ്രഹം കൊണ്ട് പണം തേടി അലയരുത്.
- വ്യക്തമായ അറിവില്ലാതെ ഓഹരി വിപണിയിൽ ഇറങ്ങരുത്.!
- നിങ്ങളുടെ ആരോഗ്യം പണത്തേക്കാൾ പ്രധാനമാണ്.! പണം കൊണ്ട് ആരോഗ്യം വാങ്ങാനാവില്ല!
- ആയിരം ഏക്കർ കൃഷിയിറക്കിയാലും ദിനേന ഒരാൾക്ക് അര കിലോയിൽ കൂടുതൽ അരി കഴിക്കാൻ പറ്റില്ല.!
- കൊട്ടാരം തന്നെയാണെങ്കിലും ഒരാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ 10 x 10 സ്ഥലംമാത്രം ധാരാളം മതിയാകും.. അതിനാൽ അത്യാവശ്യമുള്ളത് നേടിയെങ്കിൽ ഉള്ളത് മതിയെന്ന് കരുതി മന:സമാധാനത്തോടെ ഇരിക്കുക!
- ഓരോ കുടുംബത്തിലും, ഓരോ വ്യക്തിക്കും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു മനുഷ്യനെ കാണിക്കാമോ.? ആയതിനാൽ ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുക.!
- പണം, പ്രശസ്തി, സാമൂഹിക പദവികളെകുറിച്ച് ആശങ്കപ്പെടരുത്.!
നിങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയു ജീവിച്ചു മറ്റുള്ളവർക്ക് മാതൃകയാകുക.!
ആരും മാറില്ല. ആരെയും മാറ്റാൻ ശ്രമിക്കേണ്ടതുമില്ല.! അതിനാൽ നിങ്ങളുടെ സമയവും ആരോഗ്യവും പാഴാകും.!
നിങ്ങൾ സ്വയം നിങ്ങൾക്കു ചേർന്ന സാഹചര്യം സൃഷ്ടിച്ചു, അത്കൊണ്ട് എന്നേക്കും സന്തോഷവാനായിരിക്കുക.!
നല്ലതെന്ന് തോന്നുന്നവ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു നോക്കൂ……
✍🏻 എല്ലാവരും തിരക്കിലാണ്..!!
തിരക്കില്ലാത്ത ആളുകൾ ഇന്ന് ലോകത്ത് ഉണ്ടോ എന്ന് തന്നെ അറിയില്ല..?
എനിക്കുപോലും പലപ്പോഴും തിരക്കാണ്,അല്ലെങ്കിൽ തിരക്ക് അഭിനയിക്കുകയാണ്..!!
അടുത്ത സുഹൃത്ത് ഫോൺ വിളിച്ചപ്പോൾ അവന് കാൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല,കാരണം തിരക്കായിരുന്നു..!!
വേണ്ടപ്പെട്ടവർ പലകാര്യങ്ങൾക്കും ക്ഷണിച്ചു പക്ഷേ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല,അന്നൊക്കെ തിരക്കായിരുന്നു..!!
അമ്മയെയും,അച്ഛനെയും,മക്കളെയും, അയല്പക്കത്തെയും,നാടിനെയും,നാട്ടുകാരെയും,പലപ്പോഴും തിരക്ക് കാരണം അവന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്..!!
തിരക്കിനിടയിൽ പലപ്പോഴും,തലവേദനയും ടെൻഷനും അവനെ അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്.
ചെറിയ ഒരു തലവേദന ദിവസങ്ങളായി അവന്റെ കൂടെയുണ്ട്,പലവിധ ബാമുകൾ തേച്ച് അതിനെ ലഘൂകരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു..!!
അവസാനം തിരക്കിനിടയിൽ ഡോക്ടറെ കാണാം എന്ന് കരുതി..!!
ഫ്രീ ആയതുകൊണ്ടല്ല,തിരക്ക് തന്നെയാണ്. എന്നാലും,ഒന്നു കണ്ടേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.എത്ര ദിവസമായി ഇങ്ങനെ തള്ളിനീക്കുന്നു..!
ഡോക്ടറുടെ അടുക്കലേക്ക് തിരക്കിനിടയിൽ അവൻ ചെന്നു,അപ്പോഴാണ് അത്ഭുതം അവിടെയും തിരക്ക്..!!
ഏതായാലും വന്നതല്ലേ എന്ന് കരുതി,കുറച്ച് കാത്തുനിന്നു,അവന്റെ ഊഴമെത്തി.ഡോക്ടർ വിശദമായി പരിശോധിച്ചു ഒരു സ്കാനിങ്ങിന് എഴുതി കൊടുത്തു.!!
അവന്റെ മനസ്സ് വല്ലാതെ പിറു പിറുത്തു..!!
എന്തിനാണ് ഒരു തലവേദനക്ക് സ്കാൻ ചെയ്യുന്നത്..?
അയാൾക്ക് കമ്മീഷൻ ഉണ്ടായിരിക്കും..?
ഇപ്പോൾ മുഴുവൻ മാർക്കറ്റിംഗ് ആണല്ലോ..?
തലവേദനയ്ക്ക് സ്കാൻ ചെയ്യേണ്ട ആവശ്യമുണ്ടോ..?
രണ്ടു വേദനാ സംഹാരി തരേണ്ട കാര്യമല്ലേ ഉള്ളൂ..?
സ്കാനിങ്ങ് റൂം അന്വേഷിച്ചു കണ്ടുപിടിച്ചു, അത്ഭുതമെന്ന് പറയട്ടെ,അവിടെയും തിരക്ക്..!!
ഏതായാലും ഇവിടെ വരെ എത്തി ഇനി സ്കാൻ ചെയ്തിട്ട് തന്നെ പോകാം എന്ന് കരുതി..!!
സ്കാനിംഗ് കഴിഞ്ഞു,ഒരു മണിക്കൂർ കഴിഞ്ഞേ റിപ്പോർട്ട് കിട്ടൂ.കാരണം തിരക്ക് തന്നെ..!!
മൊബൈൽ തുരുതുരാ ശബ്ദിക്കുന്നുണ്ട്. പലരോടും കയർത്തും ദേഷ്യപ്പെട്ടും സംസാരിച്ചു.പല കോളുകളും അറ്റൻഡ് ചെയ്തില്ല,കാരണം എനിക്ക് തിരക്കല്ലേ..!!
അതിനിടയിൽ അവന്റെ പേര് വിളിച്ചു,റിസൾട്ട് വാങ്ങിച്ചു ഡോക്ടറുടെ അടുക്കലേക്ക് അവൻ ചെന്നു..!!
കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു.ഇല്ലെന്ന് അവൻ പറഞ്ഞു,ഈ തിരക്കിനിടയിൽ ഒരാളെ കൂടെ കൂട്ടാൻ എവിടെ സമയം എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു..!!
ഡോക്ടർ പതുക്കെ പറഞ്ഞു,
നിങ്ങൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് ഒന്ന് പോകുന്നത് നന്നായിരിക്കുമെന്ന്..!!
ഇതിനുള്ള വിദഗ്ധ ചികിത്സ ആദ്യമേ നൽകിയാൽ ചിലപ്പോൾ ഭേദമാകും എന്ന്.
തീരെ ഭയപ്പെടേണ്ടതില്ല എന്നും ഇത് പ്രാരംഭ ദശയിലെ എത്തിയിട്ടുള്ളൂ എന്നും കൂടി ഉണർത്തിച്ചു.സമാധാനത്തിനുള്ള വക നൽകാൻ അദ്ദേഹം ശ്രമിച്ചു..!!
അത് കേട്ട പാടെ അവന്റെ എല്ലാ തിരക്കുകളും അവസാനിച്ചു..!!
അവന്റെ വാക്കുകൾ:
“ഇപ്പോൾ ഞാൻ 100% ഫ്രീയാണ്, ആരെങ്കിലുമൊക്കെ എന്നെ വിളിക്കുമോ എന്ന് ആശിച്ചു പോകുന്നു..!!
തിരക്കിനിടയിൽ ഞാൻ മറന്നു പോയ അയൽപക്കം,എൻറെ കുടുംബ ബന്ധം, എൻെറ നാട്ടിലുള്ള ബന്ധങ്ങൾ,അവരെല്ലാം എൻറെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സമാശ്വസിപ്പിചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുകയാണ്,ഇല്ല ഇന്ന് എനിക്ക് ഇനി ഒരു തിരക്കുമില്ല.ഇത്രയും നാൾ അഭിനയിച്ച നടന്ന തിരക്കുകൾ,ഡോക്ടറുടെ ഒരൊറ്റ വാക്കുകൊണ്ട് അവസാനിച്ചിരിക്കുന്നു”
ഹേ മനുഷ്യാ..
ഇതാണ് നിന്റെ ജീവിതം..!!
ഇത്രയേ ഉള്ളൂ ജീവിതം..!!
ഇതു മാത്രമാണ് നിന്റെ ജീവിതം..!!
തിരക്കുകൾ വെറും അഭിനയങ്ങൾ മാത്രമാണ്..!!
സ്കാനിങ്ങിന് എഴുതുന്നതിനു മുമ്പ് നമുക്ക് ഉണരാൻ കഴിയണം..!!