ആഗോള ബോക്‌സ് ഓഫീസില്‍തരംഗം സൃഷ്ടിച്ച്‌ ജെയിംസ് കാമറൂണിന്‍റെ അവതാര്‍: ദി വേ ഓഫ് വാട്ടര്‍

0

441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്ബാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു മുന്നേറുകയാണ് ചിത്രം. ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്.ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും.ടോപ്പ് ഗണ്‍: മാവെറിക്ക് യുഎസില്‍ ആകെ നേടിയ 719 മില്യണ്‍ ഡോളറിന്‍റെ റെക്കോര്‍ഡിനെ മറികടക്കാന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന് കഴിയുമോ എന്നാണ് ഇപ്പോള്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദി വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്തേരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.

You might also like

Leave A Reply

Your email address will not be published.