ആറാട്ട് സിനിമയ്‌ക്കെതിരെ നിരന്തര ഡീ ഗ്രേഡിങ്

0

ആരാധകര്‍ക്കായി ആക്ഷന്‍ മസാല എന്റെര്‍ട്രയ്‌നര്‍ വിഭാഗത്തില്‍ ഇറക്കിയ സിനിമ നല്ല രീതിയില്‍ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. പക്ഷേ എന്നിരുന്നാലും ചിലര്‍ ഇറങ്ങാത്ത സിനിമയും ആയി ആറാട്ടിനെ താരതമ്യം ചെയ്യുകയാണ്.തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന നല്ലോരു സിനിമയെ ആവിശ്യമില്ലാത്ത തരത്തിലാണ് ഡീ ഗ്രേഡിങ് നടത്തുന്നത്. ഇത് സിനിമയുടെ കളക്ഷനെ തന്നെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. 18 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ ഇപ്പോള്‍ 9.67കോടിയെ ബാക്‌സ് ഓഫീസില്‍ നേടിയിട്ടുള്ളു. അല്ലെങ്കില്‍ ആദ്യ ദിവസം തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതാണ് ലാലേട്ടന്‍ സിനിമകള്‍. പക്ഷേ ആറാട്ടിന് അതു സാധിച്ചില്ല.സിനിമ കണ്ടിറങ്ങിയ ചില ആരാധകര്‍ ഇത് ഷൈലോക്ക് സിനിമയും ആയിട്ടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. ഫില്‍മി ബീറ്റ്‌ എടുത്ത പ്രേക്ഷക പ്രതീകരണങ്ങളിലാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ സിനിമ നല്ല എന്റെര്‍ട്രയ്‌നര്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങളിലാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ലാലേട്ടന്‍ ആരാധകര്‍ക്ക് വലിയ ആഘോഷം കൂടിയായിരുന്നു. ആറാട്ടിനെ കുറിച്ച്‌ ഒരു ആരാധകന്‍ പ്രതീകരണവും ഇതിനോടകം വൈറലായിരുന്നു. ‘ലാലേട്ടന്‍ ആറാാാടുകയാണ്’എന്ന കമന്റും വൈറലായി.

You might also like

Leave A Reply

Your email address will not be published.