ഷാങ്-ചി ആന്‍ഡ് ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്സ് 2021-ലെ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രംത്തിലെ പുതിയ പോസ്റ്റര്‍ കാണാം

0

മാര്‍വല്‍ കോമിക്സ് അടിസ്ഥാനമാക്കി ഷാങ്-ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച്‌ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഇത് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 25 -ാമത്തെ ചിത്രമാണ്.ഡേവ് കല്ലാമും ആന്‍ഡ്രൂ ലാന്‍ഹാമും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ നിന്ന് ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെട്ടണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാങ്-ചി എന്ന കഥാപാത്രമായി സിമു ലിയു എത്തുമ്ബോള്‍ അക്വാഫിന, മെംഗര്‍ ഷാങ്, ഫലാ ചെന്‍, ഫ്ലോറിയന്‍, ബെനഡിക്‌ട് വോങ്, മിഷേല്‍ യോ, ടോണി ലിയുങ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഷാങ്-ചി ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്സും 2021 ഓഗസ്റ്റ് 16 ന് ലോസ് ഏഞ്ചല്‍സില്‍ പ്രദര്‍ശിപ്പിച്ചു, ഇത് മറവില്‍ സിനിമാസിലെ നാലാം ഘട്ടത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 3-ന് അമേരിക്കയില്‍ റിലീസ് ചെയ്യും. സിനിമയുടെ കൊറിയോഗ്രഫി, ഏഷ്യന്‍ സംസ്കാരത്തിന്റെ പര്യവേക്ഷണം, പ്രാതിനിധ്യം, ല്യൂങ്ങിന്റെ പ്രകടനം എന്നിവയെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിന് നിരൂപകരില്‍ നിന്ന് നല്ല അവലോകനങ്ങള്‍ ലഭിച്ചു.

You might also like

Leave A Reply

Your email address will not be published.