ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു

0

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43.66 ലക്ഷം പേര്‍ മരിച്ചു.പതിനെട്ട് കോടി അന്‍പത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്.യുഎസില്‍ മൂന്ന് കോടി എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറിനിടെ എഴുപതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.37 ലക്ഷം പേര്‍ മരിച്ചു.ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,667 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 478 പേര്‍ മരിച്ചു. ആകെ മരണം 4.30 ലക്ഷമായി ഉയര്‍ന്നു.മൂന്ന് കോടി പതിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 3.87 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

You might also like

Leave A Reply

Your email address will not be published.