ബ്ലാക്ക് ബെല്ലീഡ് കോറല്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്ബിനെ ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയത്.
മസൂറിയിലെ ബര്‍ലു ഗഞ്ചിലുള്ള ബദ്രജ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 6233 അടി ഉയരത്തില്‍ നിന്നാണ് പാമ്ബിനെ കണ്ടെത്തിയത്. 2500 മുതല്‍ 6000 ആടി ഉയരത്തിലാണ് സാധാരണ ഗതിയില്‍ ഈ വിഭാഗം പാമ്ബുകളെ കാണാറുള്ളത്. ഈ വിഭാഗത്തില്‍ പെട്ട 107 ഇനം പാമ്ബുകളാണ് ലോകത്ത് ആകെ ഉള്ളത് എന്നും ഇതില്‍ ഏഴും ഇന്ത്യയില്‍ ആണെന്നും ഗവേഷകര്‍ പറയുന്നു. ഇത് ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ജീവനോടെയുള്ള ഈ ഇനത്തില്‍ പെട്ട പാമ്ബിനെ കാണുന്നത്. 2019 ല്‍ നൈനിറ്റാളില്‍ ചത്ത് കിടക്കുന്ന ബ്ലാക്ക് ബെല്ലീഡ് കോറല്‍ സ്‌നേക്കിനെ കണ്ടെത്തിയിരുന്നു. ”ഇന്ത്യയുടെ ഹിമാലയന്‍ മലനിരകള്‍ വിവിധ തരം സസ്യ ജീവ ജാലങ്ങളെക്കൊണ്ട് സമ്ബന്നമാണ്. ഇനിയും കണ്ടെത്താത്ത ധാരാളം ജീവജാലങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടെന്ന് കാണിക്കുന്നതാണ് ഇത്തരം പാമ്ബുകള്‍,” ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റിയട്ടിലെ ഗവേഷകനായ അഭിജിത്ത് ദാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വൈദ്യശാസ്ത്രപരമായി ഏറെ പ്രധാന്യം ഉള്ള ബ്ലാക്ക് ബെല്ലീഡ് കോറല്‍ സ്‌നേക്കിന്റെ രജിസ്‌ട്രേഷന്‍ നടത്തിയതായും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. ”ഈ പാമ്ബിന് ആറു തലമുറകള്‍ ഇന്ത്യയിലുണ്ട്. ഹിമാലയന്‍ മേഖലയിലും, വടക്ക്- കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും ഇവയെ കാണാറുള്ളത്. ഒരു വിഭാഗം തെക്കന്‍ മേഖലയിലും ഉണ്ട്. ഉത്തരാഖണ്ഡില്‍ പക്ഷെ ആദ്യമായാണ് ഇത്തരം പാമ്ബിനെ കാണുന്നത്,” അഭിജിത്ത് വിശദീകരിച്ചു.കഴിഞ്ഞ വര്‍ഷം റെഡ് കോറല്‍ കുക്രി എന്ന അപൂര്‍വ്വയിനം പാമ്ബിനെയും ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നും കണ്ടെത്തിയിരുന്നു. ആള്‍ താമസമുള്ള ഒരു വീട്ടില്‍ നിന്നാണ് പാമ്ബിനെ പിടികൂടിയത്. നാട്ടുകാര്‍ ആണ് വീട്ടിനുള്ളില്‍ കയറിയ പാമ്ബിനെ പിടികൂടിയത്. പിന്നീട് വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി പാമ്ബിനെ നാട്ടുകാരില്‍ നിന്നും ഏറ്റെടുത്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് അപൂര്‍വ്വയിനത്തില്‍ പെട്ട പാമ്ബാണ് ഇതെന്ന് മനസിലായത്. ഉദ്യോഗസ്ഥര്‍ ഈ പാമ്ബിനെ പിന്നീട് കാട്ടില്‍ തുറന്ന് വിടുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തര്‍പ്രദേശിലെ ദുദ്വ ദേശീയ പാര്‍ക്കിലും റെഡ് കോറല്‍ കുക്രി വിഭാഗത്തില്‍ പെട്ട പാമ്ബിനെ കണ്ടെത്തിയിരുന്നു. ചുവന്ന നിറത്തിലുള്ള പാമ്ബിന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 82 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ പാമ്ബിനെ ഉത്തര്‍പ്രദേശില്‍ കാണുന്നത്. 1936 ലാണ് ആദ്യമായി കോറല്‍ കുക്രി വിഭാഗം പാമ്ബുകള്‍ ഉത്തര്‍പ്രദേശില്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. വൈല്‍ഡ് ലെന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പാമ്ബിന്റെ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്.