യഥാര്‍ത്ഥത്തില്‍ മത്സ്യ കന്യക (mermaid ) ഉണ്ടോ? നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മെര്‍സീസൈഡ് എന്ന സ്ഥലത്തെ കടല്‍തീരത്ത് അടിഞ്ഞ അസ്ഥികൂടം കണ്ട് അത്ഭുതപ്പെട്ടിരിക്കുയാണ് ശാസ്ത്രലോകം

0

ക്രിസ്റ്റി ജോണ്‍സ് എന്നയാളാണ് അസ്ഥികൂടം കണ്ടെത്തിയത്.ഭാര്യയും കുട്ടികളുമായി ബീച്ചില്‍ പിക് നിക്കിന് എത്തിയതായിരുന്നു ക്രിസ്റ്റി. ഇതിനിടയിലാണ് വിചിത്രമായ അസ്ഥികൂടം കണ്ടെത്തിയത്. രൂപത്തില്‍ ഭൂമിയിലുള്ള ഒരു ജീവിയോടും സാമ്യം തോന്നാത്ത രീതിയിലുള്ളതായിരുന്നു അസ്ഥികൂടം. ഒറ്റ നോട്ടത്തില്‍ കഥകളിലും ചിത്രങ്ങളിലും നാം കണ്ട മത്സ്യ കന്യകയോട് സാദൃശ്യവുമുണ്ട്. ഡെയ് ലി സ്റ്റാര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടല്‍ തീരത്ത് നടക്കുന്നതിനിടയില്‍ മണ്ണില്‍ പൊതിഞ്ഞു നില്‍ക്കുന്ന രീതിയിലാണ് അസ്ഥികൂടം കണ്ടത്. കടല്‍തീരത്ത് അവിചാരിതമായി കണ്ട അസ്ഥികൂടം ഏത് ജീവിയുടേതാണെന്ന് ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ കഴിയുമോ എന്നാണ് ക്രിസ്റ്റി ചോദിക്കുന്നത്.ഇത് ഏത് ജീവിയുടെ അസ്ഥികൂടമായിരിക്കുമെന്ന കുട്ടികളുടെ ചോദ്യത്തിന് മത്സ്യകന്യകയുടേതു പോലെ എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ക്രിസ്റ്റി പറയുന്നു. “ഉല്ലാസ യാത്രയ്ക്കിടയിലാണ് അസ്ഥികൂടം ഞങ്ങള്‍ കണ്ടത്. ഇത് എന്തിന്റേതാണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് കൗതുകമുണ്ട്”. ക്രിസ്റ്റി വ്യക്തമാക്കുന്നു.ക്രിസ്റ്റിയും കുടുംബവും കണ്ടെത്തിയ അസ്ഥികൂടം ഏത് ജീവിയുടേതായിരിക്കുമെന്ന് സ്ഥലത്തെ ഗവേഷകര‍്ക്കും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.അതേസമയം, ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ആഴ്ച്ച മറ്റൊരാളും വിചിത്ര ജീവിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെറോണിക്ക പാരറ്റ് എന്ന സ്ത്രീയാണ് അത്ഭുത ജീവിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഈ ജീവിയുടെ പേര് എന്താണെന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് വെറോണിക്ക ആരാഞ്ഞത്.ഹാര്‍ബര്‍ പോര്‍പ്പോസ് എന്നറിയപ്പെടുന്ന ഡോള്‍ഫിന്‍ വര്‍ഗത്തില്‍ പെട്ട ഒരു മത്സ്യമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.എന്നാല്‍ ക്രിസ്റ്റി കണ്ടെത്തിയ അസ്ഥികൂടം മത്സ്യകന്യക യഥാര്‍ത്ഥത്തില്‍ കടലില്‍ ജീവിക്കുന്നുണ്ടോ എന്ന കൗതുകമാണ് നെറ്റിസണ്‍സിനിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്.അരക്ക് മുകളിലേക്ക് മനുഷ്യസ്ത്രീയുടെ ശരീരവും താഴേക്ക് മത്സ്യത്തിന്റെയോ ഡോള്‍ഫിന്റെയോ മറ്റേതെങ്കിലും ജലജീവിയുടേതോ ശരീരവുമുള്ള സാങ്കല്‍പ്പിക ജലജീവിയാണ് മത്സ്യകന്യക. ലോകത്തിലെ പല സംസ്കാരങ്ങളിലും ഇതിനു സമാനമായ സങ്കല്പങ്ങളുണ്ടായിരുന്നു.ഗ്രീക്ക് പുരാണത്തിലെ സൈറണുകളേപ്പോലെ മത്സ്യകന്യകളും പാട്ടു പാടി മനുഷ്യരേയും ദൈവങ്ങളേയും വശീകരിക്കുകയും മന്ത്രശക്തിക്കടിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് സങ്കല്‍പ്പം. മത്സ്യകന്യകകള്‍, കടലില്‍ മുങ്ങിത്താഴുന്ന മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അറിയാതെ അവരെ കൊല്ലുന്നതായി ചില കഥകള്‍ പറയുന്നു. കടലിനടിയിലുള്ള തങ്ങളുടെ സാമ്രാജ്യത്തിലേക്ക് മത്സ്യകന്യകകള്‍ ചിലപ്പോളെല്ലാം മനുഷ്യരെ കൊണ്ടുപോകാറുണ്ടെന്നും സങ്കല്‍പ്പമുണ്ട്.കടല്‍പ്പശുവില്‍ നിന്നാണ് മത്സ്യകന്യക എന്ന വിശ്വാസം ഉടലെടുത്തത് എന്നും കരുതുന്നവരുണ്ട്.

You might also like

Leave A Reply

Your email address will not be published.