കപ്പ കര്‍ഷകര്‍ക്ക് താങ്ങായി കുടയത്തൂര്‍ ക്ഷീര സഹകരണ സംഘം

0

കുടയത്തൂര്‍ ക്ഷീരസഹകരണ സംഘം അതിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇന്ന് മുതല്‍ കിലോ 10 രൂപാ നിരക്കില്‍ മരച്ചീനി വിപണനം നടത്തുകയാണ്. മരച്ചീനി കര്‍ഷകര്‍ക്ക് കൃഷി ഓഫീസുവഴി നല്‍കുന്ന സബ്‌സിഡി ഉള്‍പ്പെടെ കിലോയ്ക്ക് 12 രൂപാ ലഭിക്കും. കൃഷിഭവന്‍ വഴിയാണ് ക്ഷീരസഹകരണ സംഘം മരച്ചീനി ശേഖരിക്കുന്നത്.5000 കിലോ മരച്ചീനി വിതരണം ചെയ്യുന്നതിനാണ് കുടയത്തൂര്‍ ക്ഷീരോത്പാദന സഹകരണ സംഘം ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ 20 രൂപയ്ക്ക് ലഭിക്കുമ്ബോഴാണ് ക്ഷീരസംഘം വഴി, വില കുറച്ച്‌ കപ്പ നല്‍കുന്നത്.

You might also like

Leave A Reply

Your email address will not be published.