കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാല്‍ ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.86 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 240842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3498 പേരാണ് മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു.