പ്രതിദിനരോഗികളില്‍ 2,81,386 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,49,65,463 ആയി.4,106 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 2,74,390 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുണ്ട്. ഞായറാഴ്ച 4077 പേര്‍ക്കായിരുന്നു വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത് .ഏപ്രില്‍ 21 ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി രേഖപ്പെടുത്തുന്നത്. രാജ്യത്ത് നിലവില്‍ 35,16,997 സജീവ രോഗികളുണ്ട്. 3,78,741 പേര്‍ കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 2,11,74,076 ആയി ഉയര്‍ന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം പകരുന്നതാണ് .3,11,170 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.