രാജ്യത്ത് സൗജന്യ വാക്സീനേഷന്‍ പദ്ധതി തുടരുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി

0

വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുതെന്ന് അദ്ദേഹം അറിയിച്ചു . 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു .കൊവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അറിയിച്ചു .രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .നിലവിലെ അവസ്ഥയില്‍ ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

You might also like

Leave A Reply

Your email address will not be published.