കഴിഞ്ഞ 24 മണിക്കൂറിനിടെ 1,82,879 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് വീണ്ടും രോഗികളുടെ എണ്ണം ലക്ഷം കവിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തിരിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലായിരത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വരുന്ന രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സില്‍ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കവിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ 45 വയസിന് മുകളിലേക്ക് ഉള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. വാക്സിനേഷന് വേഗത്തിലാക്കാന്‍ രാജ്യത്ത് വാക്സില്‍ ഉത്സവം പരിപാടിയുമായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.അതിനിടെ വാക്സിന് സ്റ്റോക്കില്ലെന്ന പരാതിയുമായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചു. കഴിഞ്ഞു. കേരളത്തിലും വാക്സിന് ക്ഷാമം നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പരമാവധി ആളുകള്‍ക്ക് വാക്സിന് നല്കി രോഗവ്യാപനം പിടിച്ചുനിര്‍ത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.