കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ എന്‍ 95 അല്ലെങ്കില്‍ കെ.എന്‍ 95 മാസ്​കുകള്‍ ഉപയോഗിക്കണമെന്ന്​ വിദഗ്​ധര്‍

0

കൊറോണ വൈറസ് ​ വായുവിലൂടെ അതിവേഗത്തില്‍ പകരുമെന്ന ലാന്‍സെറ്റ്​ റിപ്പോര്‍ട്ടുകളുടെ പശ്​ചാത്തലത്തിലാണ്​ നിര്‍ദേശം.വായുവിലൂടെ കൊറോണ വൈറസ്​ പടരുന്നത്​ തടയാന്‍ എന്‍.95, കെ.എന്‍ 95 മാസ്​കുകള്‍ ഉപയോഗിക്കുന്നത്​ മാത്രമാണ്​ പോംവഴിയെന്ന്​ ആരോഗ്യവിദഗ്​ധന്‍ ഡോ.ഫഹീം യൂനസ്​ പറഞ്ഞു. ഓരോ 24 മണിക്കൂറിലും മാസ്​ക്​ മാറ്റണം. ഇതിനായി കൂടുതല്‍ മാസ്​കുകള്‍ കൈയില്‍ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അടച്ചിട്ട മുറികളില്‍ വായൂവിലൂടെ ​ വൈറസ്​ പടരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ലാന്‍സെറ്റ്​ പഠനം. ഇതിനുള്ള പ്രതിവിധിയായാണ്​ എന്‍ 95 മാസ്​കുകള്‍ ധരിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത് .

You might also like

Leave A Reply

Your email address will not be published.