കു​വൈ​ത്തി​ല്‍ 2020ല്‍ ​മ​ര​ണ​സം​ഖ്യ 40 ശ​ത​മാ​നം വ​ര്‍​ധി​ച്ചു

0

കൊ​റോ​ണ വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മു​ന്‍​വ​ര്‍​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്ബാ​ഴാ​ണ്​ മ​ര​ണ​നി​ര​ക്കി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 11,302 പേ​രാ​ണ്​ മ​രി​ച്ച​ത്. 2019ല്‍ ​ഇ​ത്​ 8072 ആ​യി​രു​ന്നു. 3230 പേ​രു​ടെ വ​ര്‍​ധ​ന​വു​ണ്ടാ​യി. കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലെ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ച്‌​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ റി​പ്പോ​ര്‍​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വി​ദേ​ശി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ 60.5 ശ​ത​മാ​ന​ത്തി​െന്‍റ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2020ല്‍ ​കു​വൈ​ത്തി​ല്‍ 5380 വി​ദേ​ശി​ക​ള്‍ മ​രി​ച്ചു. കു​വൈ​ത്തി​ക​​ളു​ടേ​ത്​ 25.46 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ര്‍​ധ​ന. 5922 കു​വൈ​ത്തി​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മ​രി​ച്ച​പ്പോ​ള്‍ തൊ​ട്ടു​മു​മ്ബ​ത്തെ വ​ര്‍​ഷം 4720 ആ​യി​രു​ന്നു.ക​ഴി​ഞ്ഞ വ​ര്‍​ഷം കു​വൈ​ത്തി​ല്‍ 1279 ഇ​ന്ത്യ​ക്കാ​രാ​ണ്​ മ​രി​ച്ച​ത്. ഇ​തി​ല്‍ 334 പേ​ര്‍ കോ​വി​ഡ്​ ബാ​ധി​ച്ചാ​ണ്​ മ​രി​ച്ച​ത്. 2019ല്‍ 707 ​ഇ​ന്ത്യ​ക്കാ​രാ​ണ്​ കു​വൈ​ത്തി​ല്‍ മ​രി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 572 പേ​ര്‍ 2020ല്‍ ​കൂ​ടു​ത​ല്‍ മ​രി​ച്ചു. കോ​വി​ഡ്​ മ​ഹാ​മാ​രി​യും അ​നു​ബ​ന്ധ കാ​ര​ണ​ങ്ങ​ളു​മാ​ണ്​ മ​ര​ണ സം​ഖ്യ വ​ര്‍​ധി​പ്പി​ച്ച​ത്. 2021ലും ​ആ​ദ്യ മാ​സ​ങ്ങ​ളി​ലെ മ​ര​ണ ക​ണ​ക്കു​ക​ള്‍ ശു​ഭ​ക​ര​മ​ല്ല. 2021 ജ​നു​വ​രി​യി​ല്‍ 101 ഇ​ന്ത്യ​ക്കാ​ര്‍ കു​വൈ​ത്തി​ല്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ഇ​ത്​ 55 മാ​ത്ര​മാ​യി​രു​ന്നു. 2019 ജ​നു​വ​രി​യി​ല്‍ 63 പേ​രാ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ കൂ​ടാ​തെ കൂ​ടു​ത​ല്‍ മ​ര​ണ​കാ​ര​ണ​മാ​യ​ത്​ ഹൃ​ദ​യാ​ഘാ​ത​മാ​ണ്. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ഭീ​തി​യും അ​ര​ക്ഷി​താ​വ​സ്ഥ​യും ഹൃ​ദ​യാ​ഘാ​തം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

You might also like

Leave A Reply

Your email address will not be published.