സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചതായും മൂക്കില്‍ രക്തസ്രാവമുണ്ടായതായും ആരോപിച്ച് ബെംഗളൂരു യുവതി രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് നിരപരാധിയാണെന്ന് തൊഴുത് പറഞ്ഞ് യുവാവിന്റെ വിഡിയോ എത്തുന്നത്. വിഡിയോ വൈറലായതോടെ പ്രമുഖ താരങ്ങള്‍ അടക്കം യുവാവിനെ പിന്തുണച്ച് സത്യമറിയണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.ബോളിവുഡ് താരമായ പരിനീതി ചോപ്രയും ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ ജീവനക്കാരന്‍ നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനയെങ്കില്‍ യുവതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് പരീനീതി ചോപ്ര കുറിച്ചു.ഇതിനായി എന്ത് സഹായം നല്‍കാനും ഒരുക്കമാണെന്ന് അവര്‍ വ്യക്തമാക്കി. ജോലി പോയ യുവാവിന്റെ ചിത്രവും അയാളുടെ കണ്ണീരും കുടുംബത്തിന്റെ അവസ്ഥയും ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാവുകയാണ്.മേക്ക് അപ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയാണ് പരാതിക്കാരി. ‘ഭക്ഷണവുമായി എത്തിയപ്പോള്‍ അവര്‍ എന്നെ ചീത്ത പറഞ്ഞു. വാതിലിനടുത്തുള്ള ചെരുപ്പ് സ്റ്റാന്‍ഡില്‍നിന്ന് ചെരുപ്പ് എടുത്ത് അടിക്കാന്‍ തുടങ്ങി.ഞാന്‍ ഞെട്ടിപ്പോയി. സുരക്ഷയ്ക്കായി ഞാന്‍ അവളുടെ കൈ തടുത്തു. യുവതിയുടെ കയ്യിലെ മോതിരം അവളുടെ മൂക്കില്‍ തട്ടി പരുക്കുണ്ടായി. ഞാന്‍ അവരെ ഇടിച്ചിട്ടില്ല. ഭയപ്പെട്ട ഞാന്‍ ഉടനെ സ്ഥലം വിട്ടു’- കാമരാജ് പറയുന്നതിങ്ങനെയാണ്. യുവതി പിന്തുടര്‍ന്നു പിന്നെയും അടിച്ചുകൊണ്ടിരുന്നു.ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് എന്റെ മുഴുവന്‍ സമയ ജോലിയാണ്. ഒരിക്കലും അവരെ അധിക്ഷേപിട്ടില്ല. ആദ്യം മോശമായി പെരുമാറിയതു ചന്ദ്രാനിയാണ്. പേടി കൊണ്ടുള്ള പ്രതികരണമായിരുന്നു എന്റേത്.ഞാന്‍ വല്ലാതെ പരിഭ്രാന്തനായി. ആ നിമിഷത്തില്‍ അങ്ങനെ ചെയ്തതാണ്, മനഃപൂര്‍വമല്ല.’- തന്റെ അറസ്റ്റിനെക്കുറിച്ചും ജാമ്യത്തെക്കുറിച്ചും കരഞ്ഞുകൊണ്ട് കാമരാജ് പറഞ്ഞു.